ബീർബലിന്റെ ഭാവന — Birbal's Imagination

കഥകളിലൂടെ മലയാളം പഠിക്കുക

Original article: ബീർബലിന്റെ ഭാവന — StoryMalayalam.com


Section 1: Malayalam Story

ബീർബലിന്റെ ഭാവന — Birbal's Imagination

Birbal presenting his imaginative painting to Emperor Akbar in the royal court

ഒരു ദിവസം അക്ബർ ചക്രവർത്തി സദസ്സിൽ ചിത്രരചനയെക്കുറിച്ചു സംസാരിക്കുകയായിരുന്നു. അപ്പോഴാണ് അക്ബർ സദസ്സിൽ ഒരു താല്പര്യവും ഇല്ലാതെ ഇരിക്കുന്ന ബീർബലിനെ ശ്രദ്ധിച്ചത്. അക്ബറിന് ഇത് തീരെ രസിച്ചില്ല. അദ്ദേഹം ഉടൻ തന്നെ സദസ്സിലുള്ളവരോടായി പറഞ്ഞു.

"ചിത്രരചനയിൽ ഏറ്റവും പ്രാധാന്യം ഭാവനയ്ക്കാണ്. സദസ്സിൽ ഇരിക്കുന്നവരിൽ ഏറ്റവും ഭാവന ഉള്ളതായി എനിക്ക് തോന്നുന്നത് ബീർബലിനാണ്. അതുകൊണ്ട് ഞാൻ ആഗ്രഹിക്കുന്നത് ബീർബൽ തന്റെ ഭാവനയ്ക്ക് അനുസരിച്ചു ഒരു ചിത്രം വരച്ചു സദസ്സിൽ കൊണ്ടു വരണം എന്നാണ്. ഞാനിതിനായി അങ്ങേയ്ക്ക് ഒരാഴ്ച സമയം നൽകുന്നതായിരിക്കും."

അക്ബറിന്റെ വാക്കുകൾ കേട്ട ബീർബൽ അമ്പരന്നു. അദ്ദേഹം പറഞ്ഞു:

"അല്ലയോ ചക്രവർത്തി, ഞാൻ അങ്ങയുടെ ഒരു മന്ത്രി മാത്രമാണ്, ഒരു ചിത്രകാരനല്ല. അതുകൊണ്ട് എനിക്ക് ഭാവനയിൽ നിന്നും ചിത്രം വരയ്ക്കാനും കഴിയില്ല."

എന്നാൽ അക്ബർ ബീർബലിന്റെ വാക്കുകൾ കേൾക്കാൻ തയ്യാറായില്ല. മാത്രമല്ല ബീർബലിനോടായി ഇപ്രകാരം പറഞ്ഞു:

"ബീർബൽ, ഏഴാം ദിനം സഭയിൽ വരുമ്പോൾ തീർച്ചയായും നിങ്ങൾ വരച്ച ചിത്രം കൈയിൽ ഉണ്ടാകണം. ഇതെന്റെ ഉത്തരവാണ്. ഇതിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ നിങ്ങൾ കടുത്ത ശിക്ഷാ നടപടിക്ക് തന്നെ വിധേയനാകുന്നതായിരിക്കും."

അക്ബറിന്റെ വാക്കുകൾ കേട്ട ബീർബൽ മറുപടി ഒന്നും തന്നെ പറയാതെ സഭയിൽ നിന്നും പോയി. മാത്രമല്ല തുടർന്നുള്ള ദിവസങ്ങളിൽ ബീർബൽ സഭയിലേക്ക് പോയതുമില്ല. ഒടുവിൽ ബീർബലിന് അക്ബർ ചിത്രം വരയ്ക്കാനായി നൽകിയ അവസാന ദിനം വന്നെത്തി. സഭയിൽ എല്ലാവരും അക്ഷമയോടെ ബീർബലിനെ പ്രതീക്ഷിച്ചിരുന്നു. അവസാനം എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് താൻ വരച്ച ചിത്രവുമായി ബീർബൽ സഭയിലേക്കു വന്നു. എന്നിട്ടു അക്ബറിനോടായി പറഞ്ഞു:

"അല്ലയോ ചക്രവർത്തി, ഞാൻ അങ്ങയുടെ ആജ്ഞപ്രകാരം ഒരു ചിത്രം വരച്ചു. അത് നൽകുവാനാണ്‌ എത്തിയത്."

അതിനു ശേഷം താൻ വരച്ച ചിത്രം അക്ബറിനെ ഏല്പിച്ചു. അദ്ദേഹം സന്തോഷത്തോടെ ബീർബൽ വരച്ച ചിത്രം നോക്കി. എന്നാൽ ചിത്രം കണ്ട രാജാവ് അത്ഭുതപ്പെട്ടു. അതിൽ തരിശുഭൂമിയും ആകാശവും മാത്രമായിരുന്നു വരച്ചിരുന്നത്. ഇതു കണ്ട രാജാവ് കോപത്തോടെ ബീർബലിനോട് ചോദിച്ചു:

"നിങ്ങൾ എന്താണ് വരച്ചു വച്ചിരിക്കുന്നത് ബീർബൽ? ഇതിൽ എന്തു ഭാവനയാണ് ഉള്ളത്?"

അക്ബറിന്റെ ചോദ്യം കേട്ടതും ബീർബൽ പറഞ്ഞു:

"അല്ലയോ ചക്രവർത്തി, ഞാൻ പുല്ലു തിന്നുന്ന പശുവിനെയാണ് വരച്ചത്."

ഇതു കേട്ട അക്ബർ ആശ്ചര്യത്തോടെ ചോദിച്ചു:

"ഈ ചിത്രത്തിൽ പശുവും പുല്ലും എവിടെയാണ് ബീർബൽ?"

അപ്പോൾ ബീർബൽ പറഞ്ഞു:

"അവിടെ ഉണ്ടായിരുന്ന പുല്ല് മുഴുവൻ പശു കഴിച്ചു തീർത്തു ചക്രവർത്തി."

"അങ്ങനെയാണെങ്കിൽ പശു അവിടെ കാണണമല്ലോ ബീർബൽ. ഈ ചിത്രത്തിൽ പശുവും ഇല്ലല്ലോ."

അക്ബറിന്റെ ഈ ചോദ്യത്തിന് ബീർബൽ ചിരിച്ചും കൊണ്ട് പറഞ്ഞു:

"പുല്ലു മുഴുവൻ കഴിച്ചു തീർത്ത ആ തരിശു നിലത്തു പശു എന്ത് ചെയ്യാനാണ് ചക്രവർത്തി? അത് തന്റെ തൊഴുത്തിലേക്ക് പോയി."

ഇതു കേട്ട രാജാവിനും സഭയിലുള്ളവർക്കും ചിരിയടക്കാനായില്ല. ബീർബലിന് ഭാവനയിലുള്ള ചിത്രം വരയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും തന്റെ സർഗ്ഗാത്മക ചിന്തയിലൂടെ ആ സാഹചര്യത്തെയും അതിജീവിക്കാൻ സാധിച്ചു. അതുവഴി ബീർബൽ അക്ബർ ചക്രവർത്തിയുടെ കോപത്തിൽ നിന്നും രക്ഷപ്പെട്ടു.


Section 2: Sentence-by-Sentence Translation

#Malayalam (മലയാളം)English Translation
1ഒരു ദിവസം അക്ബർ ചക്രവർത്തി സദസ്സിൽ ചിത്രരചനയെക്കുറിച്ചു സംസാരിക്കുകയായിരുന്നു.One day, Emperor Akbar was speaking about painting in his court.
2അക്ബർ സദസ്സിൽ ഒരു താല്പര്യവും ഇല്ലാതെ ഇരിക്കുന്ന ബീർബലിനെ ശ്രദ്ധിച്ചു.Akbar noticed Birbal sitting in the court with no interest at all.
3അക്ബറിന് ഇത് തീരെ രസിച്ചില്ല.Akbar was not pleased with this at all.
4ചിത്രരചനയിൽ ഏറ്റവും പ്രാധാന്യം ഭാവനയ്ക്കാണ്.In painting, imagination is of the greatest importance.
5സദസ്സിൽ ഇരിക്കുന്നവരിൽ ഏറ്റവും ഭാവന ഉള്ളതായി എനിക്ക് തോന്നുന്നത് ബീർബലിനാണ്.Among those sitting in the court, I feel that Birbal has the most imagination.
6ഞാൻ ആഗ്രഹിക്കുന്നത് ബീർബൽ തന്റെ ഭാവനയ്ക്ക് അനുസരിച്ചു ഒരു ചിത്രം വരച്ചു സദസ്സിൽ കൊണ്ടു വരണം.I wish that Birbal should draw a picture according to his imagination and bring it to the court.
7ഞാൻ അങ്ങയുടെ ഒരു മന്ത്രി മാത്രമാണ്, ഒരു ചിത്രകാരനല്ല.I am only your minister, not a painter.
8ഏഴാം ദിനം സഭയിൽ വരുമ്പോൾ തീർച്ചയായും നിങ്ങൾ വരച്ച ചിത്രം കൈയിൽ ഉണ്ടാകണം.When you come to the court on the seventh day, you must surely have the painting you drew in your hands.
9ഇതെന്റെ ഉത്തരവാണ്.This is my command.
10ഇതിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ നിങ്ങൾ കടുത്ത ശിക്ഷാ നടപടിക്ക് തന്നെ വിധേയനാകുന്നതായിരിക്കും.If there is any change in this, you will certainly face severe punishment.
11ബീർബൽ മറുപടി ഒന്നും തന്നെ പറയാതെ സഭയിൽ നിന്നും പോയി.Birbal left the court without saying anything in reply.
12ഒടുവിൽ ബീർബലിന് അക്ബർ ചിത്രം വരയ്ക്കാനായി നൽകിയ അവസാന ദിനം വന്നെത്തി.Finally, the last day that Akbar had given Birbal to draw the painting arrived.
13സഭയിൽ എല്ലാവരും അക്ഷമയോടെ ബീർബലിനെ പ്രതീക്ഷിച്ചിരുന്നു.Everyone in the court was waiting for Birbal impatiently.
14എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് താൻ വരച്ച ചിത്രവുമായി ബീർബൽ സഭയിലേക്കു വന്നു.Surprising everyone, Birbal came to the court with the painting he had drawn.
15ചിത്രം കണ്ട രാജാവ് അത്ഭുതപ്പെട്ടു.The king was surprised upon seeing the picture.
16അതിൽ തരിശുഭൂമിയും ആകാശവും മാത്രമായിരുന്നു വരച്ചിരുന്നത്.Only barren land and sky were drawn in it.
17ഞാൻ പുല്ലു തിന്നുന്ന പശുവിനെയാണ് വരച്ചത്.I drew a cow eating grass.
18അവിടെ ഉണ്ടായിരുന്ന പുല്ല് മുഴുവൻ പശു കഴിച്ചു തീർത്തു.The cow ate all the grass that was there.
19പുല്ലു മുഴുവൻ കഴിച്ചു തീർത്ത ആ തരിശു നിലത്തു പശു എന്ത് ചെയ്യാനാണ്? അത് തന്റെ തൊഴുത്തിലേക്ക് പോയി.What would the cow do in that barren land after eating all the grass? It went to its stable.
20ഇതു കേട്ട രാജാവിനും സഭയിലുള്ളവർക്കും ചിരിയടക്കാനായില്ല.Upon hearing this, neither the king nor the courtiers could hold back their laughter.
21തന്റെ സർഗ്ഗാത്മക ചിന്തയിലൂടെ ആ സാഹചര്യത്തെയും അതിജീവിക്കാൻ സാധിച്ചു.Through his creative thinking, he was able to overcome that situation too.
22ബീർബൽ അക്ബർ ചക്രവർത്തിയുടെ കോപത്തിൽ നിന്നും രക്ഷപ്പെട്ടു.Birbal escaped from Emperor Akbar's anger.

Section 3: Vocabulary

MalayalamTransliterationPart of SpeechEnglish Meaning
ചക്രവർത്തിchakravarthinounEmperor
സദസ്സ്sadassunounRoyal court / Assembly
ചിത്രരചനchitrarachananounPainting / Drawing
ഭാവനbhaavananounImagination
താല്പര്യംthaalparyamnounInterest
പ്രാധാന്യംpraadhaanyamnounImportance
മന്ത്രിmanthrinounMinister
ചിത്രകാരൻchitrakaarannounPainter / Artist
ഉത്തരവ്uttharavunounCommand / Order
ആജ്ഞaagnyanounRoyal command
ശിക്ഷshikshanounPunishment
അക്ഷമakshamanounImpatience
തരിശുഭൂമിtharishu bhoominounBarren land
ആകാശംaakaashamnounSky
പശുpashunounCow
പുല്ല്pullunounGrass
തൊഴുത്ത്thozhuthunounStable / Cowshed
കോപംkopamnounAnger
ആശ്ചര്യംaashcharyamnounWonder / Astonishment
ചിരിchirinounLaughter / Smile
സർഗ്ഗാത്മകംsargathmakamadjectiveCreative
അതിജീവിക്കുകathijeevikkukaverbTo overcome / To survive
അമ്പരക്കുകambarakkukaverbTo be startled / To be surprised
വരയ്ക്കുകvaraikkukaverbTo draw / To paint
രക്ഷപ്പെടുകrakshappedukaverbTo escape / To be saved

Copyright © 2026 LangFastPro - All rights reserved