തെനാലിരാമനും പടയാളികളും — Tenali Raman and the Soldiers

കഥകളിലൂടെ മലയാളം പഠിക്കുക

Original article: തെനാലിരാമനും പടയാളികളും — StoryMalayalam.com


Section 1: Malayalam Story

തെനാലിരാമനും പടയാളികളും — Tenali Raman and the Soldiers

Tenali Raman sitting by a fire with soldiers at night

ഒരു ദിവസം ദൂരയാത്ര കഴിഞ്ഞു വിജയനഗര സാമ്രാജ്യത്തിലേക്ക് മടങ്ങി വരുകയായിരുന്നു തെനാലി രാമൻ. നടന്നു നടന്ന് നേരം ഒരുപാട് വൈകി. ചുറ്റും ഇരുട്ടു പടർന്നു, ഒപ്പം നല്ല തണുപ്പും!

"ഇന്ന് രാത്രി എവിടെയെങ്കിലും ഒന്ന് വിശ്രമിക്കണം."

രാമൻ മനസ്സിൽ വിചാരിച്ചു. അപ്പോഴാണ് ദൂരെ ഒരു ചെറിയ വെളിച്ചം കണ്ടത്. ആകാംക്ഷയോടെ രാമൻ അങ്ങോട്ടേക്ക് നടന്നു. കുറച്ചു പടയാളികൾ അവിടെ തീ കൂട്ടി അതിനു ചുറ്റും തണുപ്പകറ്റാനായി ഇരിക്കുകയായിരുന്നു. ഈ തീയുടെ ചൂടേറ്റ് രാത്രി ഇവിടെ സുഖമായി ഉറങ്ങാമല്ലോ എന്ന് കരുതി രാമൻ പതുക്കെ അവരുടെ അടുത്തേക്ക് ചെന്നു.

തെനാലിരാമനെ കണ്ടപ്പോൾ പടയാളികൾക്ക് സന്തോഷമായി. അവർ അദ്ദേഹത്തിന് ഇരിക്കാൻ ഇടം കൊടുത്തു. അല്പം കഴിഞ്ഞപ്പോൾ പടയാളികൾ ഓരോരുത്തരായി തങ്ങളുടെ പഴയ യുദ്ധക്കഥകളും വീരസാഹസികതകളും പറഞ്ഞു വീമ്പടിക്കാൻ തുടങ്ങി.

ഒരു പടയാളി പറഞ്ഞു,

"ഒരിക്കൽ ഒരു യുദ്ധത്തിൽ പങ്കെടുത്തപ്പോൾ ശത്രു സൈന്യത്തിലെ പത്തുപേരെയാണ് ഞാൻ ഒറ്റയ്ക്ക് കൊന്നത്!"

ഉടനെ മറ്റൊരാൾ വിട്ടു കൊടുക്കാതെ പറഞ്ഞു,

"അതൊക്കെ എന്ത്! ഞാൻ ഒരു വലിയ ശത്രുസൈന്യത്തെ മുഴുവൻ ഒറ്റയ്ക്ക് തടഞ്ഞു നിർത്തിയിട്ടുണ്ട്!"

ഓരോരുത്തരായി തങ്ങളുടെ കള്ളക്കഥകൾ പറഞ്ഞു തീർന്നപ്പോൾ എല്ലാവരുടെയും ശ്രദ്ധ രാമനിലേക്കായി. ഒരു പടയാളി രാമനെ നോക്കി പരിഹാസത്തോടെ ചോദിച്ചു,

"എന്താ തെനാലിരാമാ, നിങ്ങൾക്ക് ഇതുപോലെ പറയാൻ വീരസാഹസിക കഥകളൊന്നും ഇല്ലേ?"

തൊട്ടുപിന്നാലെ മറ്റൊരാൾ കൂടി കളിയാക്കിക്കൊണ്ട് ചോദിച്ചു,

"അതെന്താ രാമാ നിങ്ങൾ ഒന്നും മിണ്ടാത്തത്? ഇതൊക്കെ കേട്ടു പേടിച്ചു പോയോ?"

ഇതുകേട്ട് തെല്ലും കുലുങ്ങാതെ, മെല്ലെ പുഞ്ചിരിച്ചുകൊണ്ട് രാമൻ മറുപടി പറഞ്ഞു,

"അയ്യോ, അങ്ങനെയൊന്നുമില്ല! എനിക്കും ഇതുപോലെ ഒരു കഥ പറയാനുണ്ട്. ഒരിക്കൽ യാത്രയ്ക്കിടയിൽ ഞാൻ ഒരു വലിയ കൂടാരം കണ്ടു. പതുക്കെ അകത്തു കയറി നോക്കിയപ്പോൾ പേടിപ്പെടുത്തുന്ന ഒരു കാഴ്ച കണ്ടു. നാടിനെ മുഴുവൻ വിറപ്പിച്ച ഒരു കൊടുംകൊള്ളക്കാരൻ അവിടെ പായയിൽ കിടക്കുന്നു!"

ഇത് കേട്ടതും പടയാളികൾ ആകാംക്ഷയോടെ ചോദിച്ചു,

"എന്നിട്ട് നിങ്ങൾ എന്ത് ചെയ്തു? അയാളെ കൊന്നോ?"

രാമൻ ഗൗരവത്തിൽ പറഞ്ഞു,

"ഒട്ടും വൈകിയില്ല, ഞാൻ എന്റെ കത്തിയെടുത്ത് ഒറ്റ വെട്ടിന് അവന്റെ കാൽവിരൽ മുറിച്ചു മാറ്റി! എന്നിട്ട് ജീവനും കൊണ്ടോടി."

ഇത് കേട്ടതും പടയാളികൾ എല്ലാവരും കൂടി പൊട്ടിച്ചിരിച്ചു.

"വെറുമൊരു കാൽവിരലോ? നിങ്ങൾ ഇത്രയും വലിയ പേടിക്കാരനാണോ രാമാ? ഞങ്ങളായിരുന്നെങ്കിൽ അവന്റെ തലയല്ലേ വെട്ടിമാറ്റുക!"

ഒരു പടയാളി പരിഹാസത്തോടെ വിളിച്ചു പറഞ്ഞു.

അപ്പോൾ രാമൻ മെല്ലെ ചിരിച്ചുകൊണ്ട് പറഞ്ഞു:

"അതൊക്കെ ശരിയാണ്, പക്ഷേ അവന്റെ തല ആരോ നേരത്തെ തന്നെ വെട്ടി മാറ്റിയിരുന്നു! അതുകൊണ്ടാണ് ഞാൻ കാൽവിരൽ മുറിച്ചത്."

രാമന്റെ ഈ മറുപടി കേട്ടതും പടയാളികൾ ആകെ അമ്പരന്നുപോയി. മരിച്ച ഒരാളുടെ കാൽവിരൽ മുറിച്ച കഥ പറഞ്ഞ് രാമൻ തങ്ങളെ പരോക്ഷമായി കളിയാക്കുകയായിരുന്നു എന്ന് അവർക്ക് വൈകാതെ മനസ്സിലായി.

തങ്ങൾ ഇത്രനേരം വിളമ്പിയ കള്ളക്കഥകളും വീരവാദങ്ങളും രാമൻ കയ്യോടെ പിടികൂടി എന്ന് ബോധ്യമായപ്പോൾ പടയാളികൾ ആകെ വിയർത്തുപോയി. മറ്റുള്ളവരുടെ മുന്നിൽ വലിയവനാകാൻ കള്ളം പറയേണ്ടതില്ലെന്ന് അവർ തിരിച്ചറിഞ്ഞു. പിന്നീട് ആരും ഒന്നും മിണ്ടിയില്ല; എല്ലാവരും ജാള്യതയോടെ തലതാഴ്ത്തി ഇരുന്നു.


Section 2: Sentence-by-Sentence Translation

#Malayalam (മലയാളം)English Translation
1ഒരു ദിവസം ദൂരയാത്ര കഴിഞ്ഞു വിജയനഗര സാമ്രാജ്യത്തിലേക്ക് മടങ്ങി വരുകയായിരുന്നു തെനാലി രാമൻ.One day, Tenali Raman was returning to the Vijayanagara Empire after a long journey.
2നടന്നു നടന്ന് നേരം ഒരുപാട് വൈകി.Walking and walking, it got very late.
3ചുറ്റും ഇരുട്ടു പടർന്നു, ഒപ്പം നല്ല തണുപ്പും!Darkness spread all around, along with a biting cold!
4"ഇന്ന് രാത്രി എവിടെയെങ്കിലും ഒന്ന് വിശ്രമിക്കണം.""I need to rest somewhere tonight."
5അപ്പോഴാണ് ദൂരെ ഒരു ചെറിയ വെളിച്ചം കണ്ടത്.Just then, he spotted a small light in the distance.
6കുറച്ചു പടയാളികൾ അവിടെ തീ കൂട്ടി അതിനു ചുറ്റും തണുപ്പകറ്റാനായി ഇരിക്കുകയായിരുന്നു.A few soldiers had lit a fire there and were sitting around it to keep away the cold.
7തെനാലിരാമനെ കണ്ടപ്പോൾ പടയാളികൾക്ക് സന്തോഷമായി.When the soldiers saw Tenali Raman, they were happy.
8അവർ അദ്ദേഹത്തിന് ഇരിക്കാൻ ഇടം കൊടുത്തു.They gave him a place to sit.
9അല്പം കഴിഞ്ഞപ്പോൾ പടയാളികൾ ഓരോരുത്തരായി തങ്ങളുടെ പഴയ യുദ്ധക്കഥകളും വീരസാഹസികതകളും പറഞ്ഞു വീമ്പടിക്കാൻ തുടങ്ങി.After a while, the soldiers began to brag one by one about their old battle stories and acts of bravery.
10"ഒരിക്കൽ ഒരു യുദ്ധത്തിൽ പങ്കെടുത്തപ്പോൾ ശത്രു സൈന്യത്തിലെ പത്തുപേരെയാണ് ഞാൻ ഒറ്റയ്ക്ക് കൊന്നത്!""Once in a battle, I killed ten men from the enemy army all by myself!"
11"ഞാൻ ഒരു വലിയ ശത്രുസൈന്യത്തെ മുഴുവൻ ഒറ്റയ്ക്ക് തടഞ്ഞു നിർത്തിയിട്ടുണ്ട്!""I have single-handedly stopped an entire enemy army!"
12ഓരോരുത്തരായി തങ്ങളുടെ കള്ളക്കഥകൾ പറഞ്ഞു തീർന്നപ്പോൾ എല്ലാവരുടെയും ശ്രദ്ധ രാമനിലേക്കായി.When each of them had finished telling their false stories, everyone's attention turned to Raman.
13"എന്താ തെനാലിരാമാ, നിങ്ങൾക്ക് ഇതുപോലെ പറയാൻ വീരസാഹസിക കഥകളൊന്നും ഇല്ലേ?""What is it, Tenali Raman — don't you have any tales of bravery to tell like us?"
14"ഒരിക്കൽ യാത്രയ്ക്കിടയിൽ ഞാൻ ഒരു വലിയ കൂടാരം കണ്ടു.""Once, during a journey, I came across a large tent."
15"നാടിനെ മുഴുവൻ വിറപ്പിച്ച ഒരു കൊടുംകൊള്ളക്കാരൻ അവിടെ പായയിൽ കിടക്കുന്നു!""A fearsome dacoit who had terrorised the entire land was lying there on a mat!"
16"ഞാൻ എന്റെ കത്തിയെടുത്ത് ഒറ്റ വെട്ടിന് അവന്റെ കാൽവിരൽ മുറിച്ചു മാറ്റി! എന്നിട്ട് ജീവനും കൊണ്ടോടി.""Without a moment's delay, I drew my knife, cut off his toe with one swift stroke, and then ran for my life!"
17"ഞങ്ങളായിരുന്നെങ്കിൽ അവന്റെ തലയല്ലേ വെട്ടിമാറ്റുക!""If it were us, we would have cut off his head!"
18"അതൊക്കെ ശരിയാണ്, പക്ഷേ അവന്റെ തല ആരോ നേരത്തെ തന്നെ വെട്ടി മാറ്റിയിരുന്നു!""That may be true, but someone had already cut off his head long before!"
19രാമന്റെ ഈ മറുപടി കേട്ടതും പടയാളികൾ ആകെ അമ്പരന്നുപോയി.Upon hearing Raman's answer, the soldiers were completely astonished.
20മറ്റുള്ളവരുടെ മുന്നിൽ വലിയവനാകാൻ കള്ളം പറയേണ്ടതില്ലെന്ന് അവർ തിരിച്ചറിഞ്ഞു.They realised that there is no need to lie in order to appear great before others.
21പിന്നീട് ആരും ഒന്നും മിണ്ടിയില്ല; എല്ലാവരും ജാള്യതയോടെ തലതാഴ്ത്തി ഇരുന്നു.After that, no one spoke a word; everyone sat with their heads bowed in shame.

Section 3: Vocabulary

MalayalamTransliterationPart of SpeechEnglish Meaning
ദൂരയാത്രdoorayaathranounlong journey
വിജയനഗര സാമ്രാജ്യംvijayanaagara saamraajyamnounVijayanagara Empire
ഇരുട്ട്iruttnoundarkness
തണുപ്പ്thanuppunouncold, chill
വിശ്രമിക്കണംvishramikkanamverbneed to rest
വെളിച്ചംvelichamnounlight
ആകാംക്ഷaakaamschanouncuriosity, eagerness
പടയാളിpadayaalinounsoldier
തീ കൂട്ടുകthee koottukaverb phraseto light a fire
വീരസാഹസികതveerasaahasikathanounheroism, bravery
വീമ്പടിക്കൽveempadikkalnoun/verbboasting, bragging
ശത്രു സൈന്യംshatru sainnamnounenemy army
ഒറ്റയ്ക്ക്ottaykkuadverbalone, single-handedly
കള്ളക്കഥkallakkathanounfalse story, lie
കൂടാരംkoodaaramnountent, camp
കൊള്ളക്കാരൻkollakaarannoundacoit, robber
കത്തിkattinounknife
കാൽവിരൽkaalviramnountoe
ജീവനും കൊണ്ടോടിjeevaanum konoddiphraseran for one's life
പരിഹാസംparihaasamnounmockery, ridicule
ഗൗരവംgauravamnounseriousness, gravity
അമ്പരന്നുambarannuverbwas astonished
പരോക്ഷമായിparokshamaayiadverbindirectly
തിരിച്ചറിഞ്ഞുthiricharinjuverbrealised
ജാള്യതjaalyathanounembarrassment, shame

Copyright © 2026 LangFastPro - All rights reserved