സൂത്രശാലിയായ കുറുക്കൻ — The Cunning Fox

കഥകളിലൂടെ മലയാളം പഠിക്കുക

Original article: സൂത്രശാലിയായ കുറുക്കൻ — StoryMalayalam.com


Section 1: Malayalam Story

സൂത്രശാലിയായ കുറുക്കൻ — The Cunning Fox

Fox

പണ്ടു പണ്ടൊരിടത്ത് ഒരു കാട്ടിൽ സൂത്രശാലിയായ ഒരു കുറുക്കൻ താമസിച്ചിരുന്നു. ഒരു ദിവസം അവൻ കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു കാക്ക നെയ്യപ്പവും കൊണ്ട് പറന്നു പോകുന്നത് കണ്ടത്.

കാക്കയുടെ കയ്യിലെ നെയ്യപ്പം കണ്ട കുറുക്കന് കൊതി സഹിക്കാനായില്ല. കുറുക്കൻ കാക്കയെ പിന്തുടരാൻ തുടങ്ങി. കാക്ക പറന്നു ഒരു മരക്കൊമ്പിൽ ചെന്നിരുന്നു.

കുറുക്കൻ കാക്കയുടെ അടുത്തേക്ക് പോയി. അവൻ പതിയെ കാക്ക ഇരിക്കുന്ന മരത്തിനടുത്തെത്തി. "നിന്നെ ഇതിനുമുൻപ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ. ഈ കാട്ടിൽ ആദ്യമായിട്ടാണോ വരുന്നത്?" കുറുക്കൻ്റെ ചോദ്യത്തിന് കാക്ക മറുപടിയൊന്നും പറഞ്ഞില്ല.

എന്നിട്ടും കുറുക്കൻ പറഞ്ഞുകൊണ്ടിരുന്നു. "നിന്നെ കാണാൻ നല്ല ഭംഗിയുണ്ട്. നിൻ്റെ കറുപ്പുനിറവും ചെറിയ കണ്ണുകളുമൊക്കെ ആകർഷകമാണ്." ഈ തരത്തിലുള്ള വാക്കുകളിലൂടെ കാക്കയുടെ വിശ്വാസം നേടിയെടുക്കാൻ കുറുക്കൻ ശ്രമിച്ചുകൊണ്ടിരുന്നു.

ഒടുവിൽ കുറുക്കൻ കാക്കയോട് പറഞ്ഞു: "ഞങ്ങൾ കുറുക്കൻമാർക്ക് പാട്ടുപാടാൻ ഒന്നും കഴിയില്ല. പക്ഷേ, നിനക്ക് നല്ല മധുരമായി പാടാൻ കഴിയുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഒന്ന് പാടിക്കേൾപ്പിക്കാമോ?"

ഇത്രയും ആയപ്പോൾ കാക്ക കുറുക്കനെ വിശ്വസിച്ചു. കുറുക്കൻ്റെ മുഖസ്തുതിയിൽ കാക്ക മറ്റെല്ലാം മറന്നു. കാക്ക കുറുക്കനു വേണ്ടി പാട്ടുപാടാൻ തുടങ്ങി. "കാ….കാ…..കാ……കാ.…."

കാക്ക പാട്ടുപാടാൻ തുടങ്ങിയപ്പോൾ തന്നെ കാക്കയുടെ വായിലിരുന്ന നെയ്യപ്പം നിലത്തു വീണു. ഇത് കാണേണ്ട താമസം കുറുക്കൻ ഉടൻതന്നെ ഓടിച്ചെന്നു ആ നെയ്യപ്പം കൈക്കലാക്കി.

പാവം കാക്ക! കുറുക്കൻ്റെ മുഖസ്തുതിയിൽ വീണ് സ്വന്തം ഭക്ഷണം നഷ്ടപ്പെടുത്തി.

ഗുണപാഠം: ആരുടെയും മുഖസ്തുതിയിൽ വീഴരുത്.


Section 2: Sentence-by-Sentence Translation

#Malayalam (മലയാളം)English Translation
1പണ്ടു പണ്ടൊരിടത്ത് ഒരു കാട്ടിൽ സൂത്രശാലിയായ ഒരു കുറുക്കൻ താമസിച്ചിരുന്നു.Once upon a time, a cunning fox lived in a forest.
2ഒരു ദിവസം അവൻ കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു.One day, he was wandering through the forest.
3അപ്പോഴാണ് ഒരു കാക്ക നെയ്യപ്പവും കൊണ്ട് പറന്നു പോകുന്നത് കണ്ടത്.That is when he saw a crow flying away with a neyappam (sweet cake).
4കാക്കയുടെ കയ്യിലെ നെയ്യപ്പം കണ്ട കുറുക്കന് കൊതി സഹിക്കാനായില്ല.The fox could not resist his craving upon seeing the neyappam in the crow's possession.
5കുറുക്കൻ കാക്കയെ പിന്തുടരാൻ തുടങ്ങി.The fox started to follow the crow.
6കാക്ക പറന്നു ഒരു മരക്കൊമ്പിൽ ചെന്നിരുന്നു.The crow flew and perched on a tree branch.
7കുറുക്കൻ കാക്കയുടെ അടുത്തേക്ക് പോയി.The fox went near the crow.
8അവൻ പതിയെ കാക്ക ഇരിക്കുന്ന മരത്തിനടുത്തെത്തി.He slowly reached the tree where the crow was sitting.
9"നിന്നെ ഇതിനുമുൻപ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ.""I have never seen you around here before."
10"ഈ കാട്ടിൽ ആദ്യമായിട്ടാണോ വരുന്നത്?""Is this your first time coming to this forest?"
11കുറുക്കൻ്റെ ചോദ്യത്തിന് കാക്ക മറുപടിയൊന്നും പറഞ്ഞില്ല.The crow did not reply to the fox's question.
12എന്നിട്ടും കുറുക്കൻ പറഞ്ഞുകൊണ്ടിരുന്നു.Still, the fox kept talking.
13"നിന്നെ കാണാൻ നല്ല ഭംഗിയുണ്ട്.""You look very beautiful."
14"നിൻ്റെ കറുപ്പുനിറവും ചെറിയ കണ്ണുകളുമൊക്കെ ആകർഷകമാണ്.""Your black color and small eyes are all very attractive."
15ഈ തരത്തിലുള്ള വാക്കുകളിലൂടെ കാക്കയുടെ വിശ്വാസം നേടിയെടുക്കാൻ കുറുക്കൻ ശ്രമിച്ചുകൊണ്ടിരുന്നു.The fox kept trying to win the crow's trust through such words.
16"ഞങ്ങൾ കുറുക്കൻമാർക്ക് പാട്ടുപാടാൻ ഒന്നും കഴിയില്ല.""We foxes cannot sing at all."
17"പക്ഷേ, നിനക്ക് നല്ല മധുരമായി പാടാൻ കഴിയുമെന്ന് ഞാൻ കേട്ടിട്ടുണ്ട്.""But I have heard that you can sing very sweetly."
18"ഒന്ന് പാടിക്കേൾപ്പിക്കാമോ?""Could you sing a song for me?"
19ഇത്രയും ആയപ്പോൾ കാക്ക കുറുക്കനെ വിശ്വസിച്ചു.By this point, the crow believed the fox.
20കുറുക്കൻ്റെ മുഖസ്തുതിയിൽ കാക്ക മറ്റെല്ലാം മറന്നു.The crow forgot everything in the fox's flattery.
21കാക്ക കുറുക്കനു വേണ്ടി പാട്ടുപാടാൻ തുടങ്ങി.The crow started to sing for the fox.
22കാക്ക പാട്ടുപാടാൻ തുടങ്ങിയപ്പോൾ തന്നെ കാക്കയുടെ വായിലിരുന്ന നെയ്യപ്പം നിലത്തു വീണു.As soon as the crow began to sing, the neyappam in its beak fell to the ground.
23ഇത് കാണേണ്ട താമസം കുറുക്കൻ ഉടൻതന്നെ ഓടിച്ചെന്നു ആ നെയ്യപ്പം കൈക്കലാക്കി.Without a moment's delay, the fox ran and grabbed the neyappam.
24പാവം കാക്ക! കുറുക്കൻ്റെ മുഖസ്തുതിയിൽ വീണ് സ്വന്തം ഭക്ഷണം നഷ്ടപ്പെടുത്തി.Poor crow! It fell for the fox's flattery and lost its own food.
25ഗുണപാഠം: ആരുടെയും മുഖസ്തുതിയിൽ വീഴരുത്.Moral: Never fall for anyone's flattery.

Section 3: Vocabulary

MalayalamTransliterationPart of SpeechEnglish Meaning
സൂത്രശാലിsootrashaaliadjectivecunning, crafty
കുറുക്കൻkurukkannounfox
കാട്kaadunounforest
താമസിക്കുകthaamasikkukaverbto live, to reside
സഞ്ചരിക്കുകsancharikkukaverbto wander, to travel
കാക്കkaakkanouncrow
നെയ്യപ്പംneyyappamnounsweet cake (a Kerala snack made with rice flour and jaggery)
പറക്കുകparakkukaverbto fly
കൊതിkothinouncraving, desire
സഹിക്കുകsahikkukaverbto bear, to endure
പിന്തുടരുകpinthudarukaverbto follow
മരക്കൊമ്പ്marakkombunountree branch
പതിയെpathiyeadverbslowly, quietly
ഭംഗിbhanginounbeauty
കറുപ്പുനിറംkaruppuniramnounblack color
ആകർഷകംaakarshanamadjectiveattractive
വിശ്വാസംvishvaasamnountrust, belief
മുഖസ്തുതിmukhastuthinounflattery
പാട്ട്paattunounsong
പാടുകpaadukaverbto sing
മധുരംmadhuramadjectivesweet
വായ്vaaynounmouth, beak
നിലംnilamnounground, floor
കൈക്കലാക്കുകkaikkalaakkukaverbto grab, to seize
ഗുണപാഠംgunapaadamnounmoral lesson

Copyright © 2026 LangFastPro - All rights reserved