തവളയുടെ സാഹസം — The Frog's Foolish Act

കഥകളിലൂടെ മലയാളം പഠിക്കുക

Original article: തവളയുടെ സാഹസം — StoryMalayalam.com


Section 1: Malayalam Story

തവളയുടെ സാഹസം — The Frog's Foolish Act

Frog

പണ്ട് പണ്ട്, നല്ല പച്ചപ്പുള്ള ഒരു വലിയ പാടമുണ്ടായിരുന്നു. അവിടെ ഒരു അമ്മത്തവളയും കുറെ കുട്ടിത്തവളകളും താമസിച്ചിരുന്നു. ആ പാടത്തെ ചെളിയിൽ ചാടിക്കളിച്ചും "ക്രോക്… ക്രോക്…" എന്ന് പാട്ടുപാടിയും അവർ വളരെ സന്തോഷത്തോടെയാണ് അവിടെ കഴിഞ്ഞിരുന്നത്.

അങ്ങനെയിരിക്കെ ഒരു ദിവസം, തവളക്കുട്ടികൾ വയലിനരുകിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് അവർ ആ കാഴ്ച കണ്ടത്. നല്ല വലിപ്പവും കൊമ്പുകളുമുള്ള ഒരു ഭീകര ജീവി അവിടെ നിൽക്കുന്നു. കുട്ടിത്തവളകൾ അത്രയും വലിയൊരു ജീവിയെ ആദ്യമായിട്ടായിരുന്നു കാണുന്നത്.

അവർ പേടിച്ചും അത്ഭുതപ്പെട്ടും അമ്മത്തവളയുടെ അടുത്തേക്ക് ഓടിച്ചെന്നു.

"അമ്മേ… അമ്മേ… വേഗം ഓടി വരൂ! അവിടെ ഒരു ഭീകര ജീവി നിൽക്കുന്നു. കാണുമ്പോൾ തന്നെ ഭയമാകുന്നു. അതിന് എന്ത് വലിപ്പമാണെന്നോ!"

തവളക്കുട്ടികൾ കിതച്ചുകൊണ്ട് പറഞ്ഞു.

അമ്മത്തവള പതുക്കെ വയലിനരുകിലേക്ക് ചെന്നു. അവിടെ നിൽക്കുന്ന ജീവിയെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു. എന്നിട്ട് കുട്ടികളോടായി അഹങ്കാരത്തോടെ പറഞ്ഞു:

"ഇതിനെ കണ്ടാണോ നിങ്ങൾ ഭയന്നത്? ഇതൊരു കാളയല്ലേ! ഇതിന് അത്ര വലിയ വലിപ്പമൊന്നുമില്ല. ഞാൻ വിചാരിച്ചാൽ എനിക്കും അവനെപ്പോലെ വലുതാകാൻ പറ്റും."

ഇതും പറഞ്ഞ് അമ്മത്തവള ആഞ്ഞു ശ്വാസം വലിച്ച് ശരീരം വീർപ്പിച്ചു. എന്നിട്ട് കുട്ടികളോട് ചോദിച്ചു:

"ഇപ്പോൾ നോക്കൂ, എനിക്ക് ആ കാളയുടെ അത്രയും വലിപ്പമായോ?"

"ഇല്ല അമ്മേ, ആയില്ല," കുട്ടികൾ ഒരേസ്വരത്തിൽ പറഞ്ഞു.

ഇതുകേട്ട അമ്മത്തവളയ്ക്ക് ദേഷ്യം വന്നു. അവൾ വീണ്ടും ആഞ്ഞു ശ്വാസം വലിച്ച് ശരീരം ഒന്നുകൂടി വീർപ്പിച്ചു. എന്നിട്ട് അഹങ്കാരത്തോടെ ചോദിച്ചു:

"ഇപ്പോഴോ? ഇപ്പോൾ ആരാണ് വലുത്? ആ കാളയോ അതോ നിങ്ങളുടെ അമ്മയോ?"

തവളക്കുട്ടികൾ ചിരിച്ചുകൊണ്ട് മറുപടി നൽകി:

"ഇപ്പോഴും ആയില്ല അമ്മേ!"

അമ്മത്തവള ദേഷ്യത്തോടെ വീണ്ടും ആഞ്ഞു ശ്വാസം വലിച്ചു. അവളുടെ ശരീരം വല്ലാതെ വീർത്തു വന്നു.

"ഇപ്പോഴോ? ഇപ്പോൾ ആരാണ് വലുത്? ആ കാളയോ അതോ നിങ്ങളുടെ അമ്മയോ?"

"അമ്മേ, ആ കാള തന്നെയാണ് ഇപ്പോഴും വലുത്!"

കുട്ടികൾ ഉറക്കെ പറഞ്ഞു.

അതുകേട്ടപ്പോൾ അമ്മത്തവളയ്ക്ക് സങ്കടവും ദേഷ്യവും അടക്കാനായില്ല. അവൾ വാശിയോടെ പറഞ്ഞു:

"എങ്കിൽ ഞാൻ ആ കാളയെക്കാൾ വലിയവളാകുന്നത് നോക്കിക്കോ!"

എന്നും പറഞ്ഞ് അവൾ വീണ്ടും ആഞ്ഞു ശ്വാസം വലിച്ചു. അവളുടെ ശരീരം അമിതമായി വീർത്തു, കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു.

പെട്ടെന്ന്, 'ഠോ!' എന്നൊരു വലിയ ശബ്ദത്തോടെ അവളുടെ ശരീരം പൊട്ടിത്തെറിച്ചു. പാവം അമ്മത്തവള അപ്പോഴേക്കും നിലത്തു വീണു മരിച്ചു.

തങ്ങളുടെ അമ്മയുടെ ദാരുണമായ അന്ത്യം കണ്ട് സങ്കടത്തോടെ നോക്കി നിൽക്കാനല്ലാതെ ആ പാവം കുട്ടിത്തവളകൾക്ക് മറ്റൊന്നും ചെയ്യാനായില്ല. മറ്റൊരാളോട് മത്സരിക്കാനുള്ള അനാവശ്യ വാശിയും ഞാനാണ് വലിയവൻ എന്ന ഭാവവും എത്രത്തോളം അപകടകരമാണെന്ന് അവർക്ക് അന്ന് ബോധ്യമായി.

ഗുണപാഠം: ഞാനാണ് ഏറ്റവും വലിയവൻ എന്ന അഹങ്കാരം സ്വന്തം തകർച്ചയുടെ തുടക്കമാണ്.


Section 2: Sentence-by-Sentence Translation

#Malayalam (മലയാളം)English Translation
1പണ്ട് പണ്ട്, നല്ല പച്ചപ്പുള്ള ഒരു വലിയ പാടമുണ്ടായിരുന്നു.Once upon a time, there was a large green field.
2അവിടെ ഒരു അമ്മത്തവളയും കുറെ കുട്ടിത്തവളകളും താമസിച്ചിരുന്നു.A mother frog and some baby frogs lived there.
3ആ പാടത്തെ ചെളിയിൽ ചാടിക്കളിച്ചും "ക്രോക്… ക്രോക്…" എന്ന് പാട്ടുപാടിയും അവർ വളരെ സന്തോഷത്തോടെയാണ് അവിടെ കഴിഞ്ഞിരുന്നത്.They lived there very happily, jumping and playing in the mud of the field and singing "croak… croak…"
4അങ്ങനെയിരിക്കെ ഒരു ദിവസം, തവളക്കുട്ടികൾ വയലിനരുകിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.One day, the baby frogs were playing near the edge of the field.
5നല്ല വലിപ്പവും കൊമ്പുകളുമുള്ള ഒരു ഭീകര ജീവി അവിടെ നിൽക്കുന്നു.A terrifying creature with great size and horns was standing there.
6കുട്ടിത്തവളകൾ അത്രയും വലിയൊരു ജീവിയെ ആദ്യമായിട്ടായിരുന്നു കാണുന്നത്.It was the first time the baby frogs were seeing such a large creature.
7അവർ പേടിച്ചും അത്ഭുതപ്പെട്ടും അമ്മത്തവളയുടെ അടുത്തേക്ക് ഓടിച്ചെന്നു.Frightened and amazed, they ran to their mother frog.
8"അമ്മേ… അമ്മേ… വേഗം ഓടി വരൂ! അവിടെ ഒരു ഭീകര ജീവി നിൽക്കുന്നു.""Mother… Mother… Come quickly! There is a terrifying creature standing there."
9അമ്മത്തവള പതുക്കെ വയലിനരുകിലേക്ക് ചെന്നു.The mother frog slowly went to the edge of the field.
10അവിടെ നിൽക്കുന്ന ജീവിയെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു.She looked at the creature standing there and laughed with contempt.
11"ഇതിനെ കണ്ടാണോ നിങ്ങൾ ഭയന്നത്? ഇതൊരു കാളയല്ലേ!""Is this what you were scared of? It's just an ox!"
12"ഞാൻ വിചാരിച്ചാൽ എനിക്കും അവനെപ്പോലെ വലുതാകാൻ പറ്റും.""If I want, I can become as big as him too."
13ഇതും പറഞ്ഞ് അമ്മത്തവള ആഞ്ഞു ശ്വാസം വലിച്ച് ശരീരം വീർപ്പിച്ചു.Saying this, the mother frog took a deep breath and puffed up her body.
14"ഇപ്പോൾ നോക്കൂ, എനിക്ക് ആ കാളയുടെ അത്രയും വലിപ്പമായോ?""Now look, have I become as big as that ox?"
15"ഇല്ല അമ്മേ, ആയില്ല," കുട്ടികൾ ഒരേസ്വരത്തിൽ പറഞ്ഞു."No Mother, not yet," the children said in unison.
16അവൾ വീണ്ടും ആഞ്ഞു ശ്വാസം വലിച്ച് ശരീരം ഒന്നുകൂടി വീർപ്പിച്ചു.She again took a deep breath and puffed up her body even more.
17"ഇപ്പോഴോ? ഇപ്പോൾ ആരാണ് വലുത്? ആ കാളയോ അതോ നിങ്ങളുടെ അമ്മയോ?""How about now? Who is bigger now? That ox or your mother?"
18"ഇപ്പോഴും ആയില്ല അമ്മേ!""Still not yet, Mother!"
19"എങ്കിൽ ഞാൻ ആ കാളയെക്കാൾ വലിയവളാകുന്നത് നോക്കിക്കോ!""Then watch me become bigger than that ox!"
20അവളുടെ ശരീരം അമിതമായി വീർത്തു, കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു.Her body swelled excessively, and her eyes bulged out.
21പെട്ടെന്ന്, 'ഠോ!' എന്നൊരു വലിയ ശബ്ദത്തോടെ അവളുടെ ശരീരം പൊട്ടിത്തെറിച്ചു.Suddenly, with a loud 'bang!' her body burst open.
22ഞാനാണ് ഏറ്റവും വലിയവൻ എന്ന അഹങ്കാരം സ്വന്തം തകർച്ചയുടെ തുടക്കമാണ്.The arrogance of thinking "I am the greatest" is the beginning of one's own downfall.

Section 3: Vocabulary

MalayalamTransliterationPart of SpeechEnglish Meaning
പാടംpaadamnounfield, paddy field
പച്ചപ്പ്pachappunoungreenery
അമ്മത്തവളammathavalanounmother frog
കുട്ടിത്തവളkuttithavalanounbaby frog
ചെളിchelinounmud
ചാടിക്കളിച്ചുchaadikkalichuverbjumped and played
സന്തോഷംsanthoshamnounhappiness
വയൽvayalnounfield, rice paddy
വലിപ്പംvalippamnounsize, bigness
കൊമ്പ്kombunounhorn
ഭീകരംbheekaramadjectiveterrifying, fearsome
ജീവിjeevinouncreature, living being
പേടിച്ചുpedich'uverbgot frightened
അത്ഭുതംathbhuthamnounwonder, amazement
പുച്ഛംpuchchhamnouncontempt, scorn
അഹങ്കാരംahankaaramnounarrogance, pride
കാളkaalanounox, bull
ശ്വാസംshvaasamnounbreath
വീർപ്പിച്ചുveerpichuverbpuffed up, inflated
ദേഷ്യംdeshyamnounanger
വാശിvaashinounstubbornness, obstinacy
അമിതമായിamithamaayiadverbexcessively
പൊട്ടിത്തെറിച്ചുpottitherichuverbburst, exploded
ദാരുണംdaarunamadjectivetragic, terrible
തകർച്ചthakarchanoundownfall, destruction

Copyright © 2026 LangFastPro - All rights reserved