വായാടിയായ മുയൽ — The Talkative Rabbit

കഥകളിലൂടെ മലയാളം പഠിക്കുക

Original article: വായാടിയായ മുയൽ — StoryMalayalam.com


Section 1: Malayalam Story

വായാടിയായ മുയൽ — The Talkative Rabbit

A rabbit standing before a gathering of forest animals, speaking boldly while a lion watches

പണ്ടു പണ്ടൊരിടത്തു ഒരു കാട്ടിലായി നിരവധി മൃഗങ്ങൾ വസിച്ചിരുന്നു. ഒരിക്കൽ കാട്ടിലെ പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി മൃഗങ്ങളെല്ലാം ഒത്തു കൂടി. സിംഹം, മാൻ, ആന, കരടി, പുലി, കടുവ, മുയൽ, എന്നുവേണ്ട എല്ലാ മൃഗങ്ങളും അതിൽ ഉണ്ടായിരുന്നു.

ഓരോരോ മൃഗങ്ങളായി വന്നു അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞു. ഇതെല്ലാം കേട്ടു തന്റെ അവസരവും കാത്തു ഒരു മുയൽ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അവൾ ക്ഷമയോടെ തന്നെ തന്റെ ഊഴവും പ്രതീക്ഷിച്ചിരുന്നു. അവസാനം തന്റെ അവസരം എത്തിയതും മുയൽ ദീർഘമായ ഒരു പ്രഭാഷണം തന്നെ നടത്തി.

"സുഹൃത്തുക്കളേ, ഞാനിന്ന് നിങ്ങളുടെ മുൻപിൽ നിൽക്കുന്നത് ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനു വേണ്ടിയാണ്. കാട്ടിലെ കാലഹരണപ്പെട്ട നിയമസംഹിത മാറ്റി എഴുതേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ശക്തിയുള്ള മൃഗങ്ങൾ ദുർബലരായ മൃഗങ്ങളെ നിഷ്കരുണം വേട്ടയാടുകയാണ്. ഇത് അരാജകത്വവും അനീതിയുമാണ്. ജീവിക്കാനുള്ള തുല്യ അവകാശം എല്ലാവർക്കും ഉണ്ട്. അതിവിടെ നിഷേധിക്കപ്പെടുകയാണ്. നമ്മൾ ഇതിനെതിരെ ശക്തമായി പോരാടണം. വിപ്ലവങ്ങളിലൂടെ മാത്രമേ ഈ ലോകത്തു മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളൂ. നമ്മൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഇനിയും വൈകാൻ പാടില്ല. നമ്മൾ എത്രയും വേഗം വിപ്ലവത്തിനായി തയ്യാറെടുക്കേണ്ടതുണ്ട്."

കാണികളായിരുന്ന മൃഗങ്ങളെല്ലാം മുയലിന്റെ പ്രസംഗം കേട്ടിരുന്നു. എന്നാൽ മുൻനിരയിൽ ഇരുന്ന സിംഹം മാത്രം പ്രസംഗം കേട്ട് കൈയടിക്കാൻ തുടങ്ങി. ഇതു കണ്ട് മുയലും മറ്റു മൃഗങ്ങളും അത്ഭുതപ്പെട്ടു. തുടർന്ന് സിംഹം മുയലിനോടായി ചോദിച്ചു:

"ശക്തിയുള്ള മൃഗങ്ങൾക്കെതിരെ വിപ്ലവം നടത്തണം എന്ന നിന്റെ ആശയം വളരെ നല്ലതാണ്. പക്ഷെ ഞാൻ ഒന്ന് ചോദിച്ചോട്ടെ, മൂർച്ചയുള്ള ദംഷ്ട്രകളും കൂർത്ത നഖങ്ങളും നിങ്ങളെക്കാളും ശക്തിയും ഉള്ള മൃഗങ്ങൾക്ക് എതിരെ നിങ്ങൾ എങ്ങനെയാണ് വിപ്ലവം നടത്താൻ പോകുന്നത്? നിങ്ങൾ അവർക്കെതിരെ എന്ത് ആയുധമാണ് ഉപയോഗിക്കാൻ പോകുന്നത്? ഇതൊക്കെ അറിയാൻ എല്ലാവർക്കും ആഗ്രഹം കാണും. അതും കൂടി പറയാമോ."

സിംഹത്തിന്റെ ചോദ്യം കേട്ടതും മുയൽ ഉത്തരം കിട്ടാതെ പരിഭ്രമിച്ചു. അവളുടെ ധീരമായ വാക്കുകൾക്ക് പിന്നിൽ യാഥാർത്ഥ്യത്തെ നേരിടാനുള്ള ഒരു പദ്ധതിയും ശക്തിയുമില്ലെന്ന് എല്ലാവർക്കും മനസ്സിലായി. അവൾ നാണിച്ചു തല താഴ്ത്തി നിന്നു.

ഗുണപാഠം: പ്രാവർത്തികമല്ലാത്ത വാക്കുകൾ വെറും ശബ്ദങ്ങളാണ്. യഥാർത്ഥ ധീരത എന്നത് പ്രഭാഷണങ്ങളല്ല, സാധ്യമായത് ചെയ്യുക എന്നതിലാണ്.


Section 2: Sentence-by-Sentence Translation

#Malayalam (മലയാളം)English Translation
1പണ്ടു പണ്ടൊരിടത്തു ഒരു കാട്ടിലായി നിരവധി മൃഗങ്ങൾ വസിച്ചിരുന്നു.Once upon a time, many animals lived in a forest.
2ഒരിക്കൽ കാട്ടിലെ പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി മൃഗങ്ങളെല്ലാം ഒത്തു കൂടി.Once, all the animals gathered to discuss the problems in the forest.
3സിംഹം, മാൻ, ആന, കരടി, പുലി, കടുവ, മുയൽ, എന്നുവേണ്ട എല്ലാ മൃഗങ്ങളും അതിൽ ഉണ്ടായിരുന്നു.The lion, deer, elephant, bear, leopard, tiger, rabbit — all the animals were there.
4ഓരോരോ മൃഗങ്ങളായി വന്നു അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞു.One by one, each animal came forward and shared their opinions.
5ഇതെല്ലാം കേട്ടു തന്റെ അവസരവും കാത്തു ഒരു മുയൽ അവിടെ ഇരിക്കുന്നുണ്ടായിരുന്നു.Listening to all this, a rabbit was sitting there waiting for her turn.
6അവൾ ക്ഷമയോടെ തന്നെ തന്റെ ഊഴവും പ്രതീക്ഷിച്ചിരുന്നു.She patiently waited for her turn.
7അവസാനം തന്റെ അവസരം എത്തിയതും മുയൽ ദീർഘമായ ഒരു പ്രഭാഷണം തന്നെ നടത്തി.When her turn finally came, the rabbit gave a long speech.
8സുഹൃത്തുക്കളേ, ഞാനിന്ന് നിങ്ങളുടെ മുൻപിൽ നിൽക്കുന്നത് ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനു വേണ്ടിയാണ്.Friends, I stand before you today to bring certain matters to your attention.
9കാട്ടിലെ കാലഹരണപ്പെട്ട നിയമസംഹിത മാറ്റി എഴുതേണ്ട കാലം കഴിഞ്ഞിരിക്കുന്നു.The time to rewrite the outdated laws of the forest has long passed.
10ശക്തിയുള്ള മൃഗങ്ങൾ ദുർബലരായ മൃഗങ്ങളെ നിഷ്കരുണം വേട്ടയാടുകയാണ്.The strong animals are mercilessly hunting the weak ones.
11ഇത് അരാജകത്വവും അനീതിയുമാണ്.This is anarchy and injustice.
12ജീവിക്കാനുള്ള തുല്യ അവകാശം എല്ലാവർക്കും ഉണ്ട്.Everyone has an equal right to live.
13നമ്മൾ ഇതിനെതിരെ ശക്തമായി പോരാടണം.We must fight strongly against this.
14വിപ്ലവങ്ങളിലൂടെ മാത്രമേ ഈ ലോകത്തു മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളൂ.Only through revolutions have changes happened in this world.
15നമ്മൾ എത്രയും വേഗം വിപ്ലവത്തിനായി തയ്യാറെടുക്കേണ്ടതുണ്ട്.We must prepare for the revolution as soon as possible.
16കാണികളായിരുന്ന മൃഗങ്ങളെല്ലാം മുയലിന്റെ പ്രസംഗം കേട്ടിരുന്നു.All the animals in the audience listened to the rabbit's speech.
17എന്നാൽ മുൻനിരയിൽ ഇരുന്ന സിംഹം മാത്രം പ്രസംഗം കേട്ട് കൈയടിക്കാൻ തുടങ്ങി.But only the lion sitting in the front row began to clap after hearing the speech.
18സിംഹത്തിന്റെ ചോദ്യം കേട്ടതും മുയൽ ഉത്തരം കിട്ടാതെ പരിഭ്രമിച്ചു.Upon hearing the lion's question, the rabbit became flustered, unable to find an answer.
19അവളുടെ ധീരമായ വാക്കുകൾക്ക് പിന്നിൽ യാഥാർത്ഥ്യത്തെ നേരിടാനുള്ള ഒരു പദ്ധതിയും ശക്തിയുമില്ലെന്ന് എല്ലാവർക്കും മനസ്സിലായി.Everyone understood that behind her brave words, there was no plan or strength to face reality.
20പ്രാവർത്തികമല്ലാത്ത വാക്കുകൾ വെറും ശബ്ദങ്ങളാണ്.Words without action are mere noise.

Section 3: Vocabulary

MalayalamTransliterationPart of SpeechEnglish Meaning
കാട്kaadunounforest
മൃഗങ്ങൾmrugangalnounanimals
സിംഹംsimhamnounlion
മുയൽmuyalnounrabbit
ആനaananounelephant
കരടിkaradinounbear
പുലിpulinounleopard
കടുവkaduvanountiger
മാൻmaannoundeer
പ്രശ്നങ്ങൾprashnangalnounproblems
ചർച്ചcharchanoundiscussion
അഭിപ്രായംabhipraayamnounopinion
ക്ഷമkshamanounpatience
പ്രഭാഷണംprabhāshanamnounspeech
നിയമസംഹിതniyamasamhithanouncode of laws
ശക്തിshakthinounstrength / power
ദുർബലർdurbalaradjectivethe weak
വേട്ടയാടുകvettayaadukaverbto hunt
അനീതിaneethinouninjustice
അവകാശംavakaashamnounright / entitlement
വിപ്ലവംviplavamnounrevolution
പോരാടുകporaadukaverbto fight
ദംഷ്ട്രകൾdamshtrakalnounfangs
നഖങ്ങൾnakhangalnounclaws
ആയുധംaayudhamnounweapon
പരിഭ്രമിക്കുകparibhramikkukaverbto become flustered
ധീരംdheeramadjectivebrave / bold
യാഥാർത്ഥ്യംyaathaarthyamnounreality
പദ്ധതിpaddhathinounplan
ഗുണപാഠംgunapaadamnounmoral / lesson

Copyright © 2026 LangFastPro - All rights reserved