കഥകളിലൂടെ മലയാളം പഠിക്കുക
Original article: വഴിയാത്രക്കാരനും അത്ഭുതവൃക്ഷവും — StoryMalayalam.com
Section 1: Malayalam Story
വഴിയാത്രക്കാരനും അത്ഭുതവൃക്ഷവും — The Traveler and the Wishing Tree
ഒരിക്കൽ ഒരു വഴിയാത്രക്കാരൻ മരുഭൂമിയിലൂടെ കാൽനടയായി യാത്ര ചെയ്യുകയായിരുന്നു. അന്ന് പതിവിലും കൂടുതൽ ചൂടുള്ള ദിവസമായിരുന്നു. അതുകൊണ്ടു തന്നെ അയാൾക്ക് നല്ല ക്ഷീണം തോന്നി. നടന്നു നടന്നു തളർന്ന അയാൾ അല്പനേരം തണലത്ത് ഇരിക്കാൻ ആഗ്രഹിച്ചു. അയാൾ ചുറ്റും നോക്കി. അവിടെയെങ്ങും ഒരു കുറ്റിച്ചെടി പോലും കാണാൻ ഉണ്ടായിരുന്നില്ല. ക്ഷീണമകറ്റാൻ ഒരു വഴിയുമില്ലാതെ അയാൾ അവിടെതന്നെ നിന്നു.
അയാൾ നിന്നതാകട്ടെ അദൃശ്യമായ ഒരു അത്ഭുതവൃക്ഷത്തിന്റെ ചുവട്ടിൽ ആയിരുന്നു. ഈ അത്ഭുതവൃക്ഷത്തിന്റെ ചുവട്ടിൽ നിന്നും ഒരാൾ എന്ത് ആഗ്രഹിച്ചാലും ആ ആഗ്രഹം ഉടൻതന്നെ സഫലമാകുമായിരുന്നു. എന്നാൽ അത്ഭുതവൃക്ഷം അദൃശ്യമായത് കൊണ്ടുതന്നെ ആർക്കും തന്നെ അതിനെ കാണാൻ സാധിക്കുമായിരുന്നില്ല. ആ വഴിയാത്രക്കാരനും അതുകൊണ്ടുതന്നെ താൻ നിൽക്കുന്നത് ഒരു അത്ഭുതവൃക്ഷത്തിന്റെ ചുവട്ടിലാണെന്ന കാര്യം അറിഞ്ഞില്ല.
എന്നാൽ നടന്നു തളർന്ന അയാൾ മനസ്സിൽ പറഞ്ഞു, "ഒരു മരം ഉണ്ടായിരുന്നെങ്കിൽ അതിന്റെ തണലിൽ അല്പനേരം വിശ്രമിച്ചിട്ടു യാത്ര തുടങ്ങാമായിരുന്നു." ഉടൻതന്നെ അയാളുടെ അടുത്തായി ഒരു മരം പ്രത്യക്ഷപ്പെട്ടു. ഇതുകണ്ട വഴിയാത്രക്കാരൻ അത്ഭുതപ്പെട്ടു. എന്നാൽ നടന്നു തളർന്ന അയാൾ മറ്റൊന്നും ചിന്തിക്കാതെ ആ മരച്ചുവട്ടിൽ ഇരുന്നു.
അല്പനേരം ഇരുന്നു നടന്ന ക്ഷീണം മാറിയപ്പോൾ അയാൾക്ക് നല്ല ദാഹം തോന്നി. "കൈയിൽ കരുതിയിരുന്ന വെള്ളവും തീർന്നു. കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കിൽ ദാഹം അകറ്റാമായിരുന്നു," എന്നയാൾ പിറുപിറുത്തു. അപ്പോൾ അതാ അയാൾ ഇരുന്നതിന്റെ അടുത്തായി ഒരു കൽപാത്രം നിറയെ വെള്ളം ഇരിക്കുന്നത് കണ്ടു. നല്ല ദാഹം ഉണ്ടായിരുന്നതിനാൽ അയാൾ അതിലെ വെള്ളം മുഴുവൻ കുടിച്ചു തീർത്തു.
അല്പം നേരം തണലത്ത് ഇരുന്നു ദാഹം മാറ്റി കഴിഞ്ഞപ്പോൾ അയാൾക്ക് നല്ല വിശപ്പു തോന്നി. "ഈ മരുഭൂമിയിൽ കഴിക്കാൻ എന്തു ലഭിക്കാനാണ്? എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ കഴിക്കായിരുന്നു." അങ്ങനെ ചിന്തിച്ചിരുന്നതും അതാ തന്റെ മുന്നിലായി വിഭവസമൃദ്ധമായ ആഹാരങ്ങൾ നിരന്നിരിക്കുന്നു. നല്ല വിശപ്പുണ്ടായിരുന്ന അയാൾ ഉടൻതന്നെ ആ ഭക്ഷണം മുഴുവനും കഴിച്ചു.
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ യാത്രക്ഷീണം ഉള്ളതു കൊണ്ട് അയാൾക്ക് നല്ല ഉറക്കം വന്നു. വെറും നിലത്തു കിടന്നപ്പോൾ അയാൾ പറഞ്ഞു, "ഒരു കിടക്ക കിട്ടിയിരുന്നെങ്കിൽ സുഖമായി കിടന്നു ഉറങ്ങാമായിരുന്നു." എന്നാൽ ഉടൻതന്നെ അയാൾ ആഗ്രഹിച്ചതുപോലെ ഒരു കിടക്ക അയാളുടെ മുൻപിലെത്തി. വഴിയാത്രക്കാരൻ തീർത്തും അത്ഭുതപ്പെട്ടു.
ഉറങ്ങാൻ തുടങ്ങിയപ്പോൾ നടന്നു നടന്നു തളർന്ന അദ്ദേഹത്തിന്റെ കാലുകൾക്കു വല്ലാത്ത വേദന അനുഭവപ്പെട്ടു. തന്റെ കാലുകൾ ആരെങ്കിലും ഒന്ന് തിരുമ്മി തന്നിരുന്നെങ്കിൽ എന്ന് അയാൾ ആഗ്രഹിച്ചു. അപ്പോൾ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു പരിചാരകൻ അവിടെ പ്രത്യക്ഷപ്പെട്ടു. അയാൾ ആ വഴിയാത്രക്കാരന്റെ കാലുകൾ തിരുമ്മാൻ തുടങ്ങി.
താൻ ആഗ്രഹിക്കുന്നതെല്ലാം അതുപോലെ നടക്കുന്നത് കണ്ട വഴിയാത്രക്കാരന് അപ്പോഴക്കും ചെറിയ ഭയം തോന്നി തുടങ്ങി. അയാൾ മനസ്സിൽ പറഞ്ഞു, "ഈ സ്ഥലം അത്ര ശരിയാണെന്ന് തോന്നുന്നില്ല. ഇനി ഏതെങ്കിലും ഭൂതത്തിന്റെ വാസസ്ഥലം ആയിരിക്കുമോ ഇത്? ആ ഭൂതമെങ്ങാനും ഇവിടെ വന്നാൽ!"
എന്നാൽ അത്ഭുതവൃക്ഷത്തിന്റെ ചുവട്ടിൽ നിന്നും അയാൾ ഭൂതത്തിനെക്കുറിച്ച് ചിന്തിച്ചതും അവിടെ ഒരു ഭൂതം പ്രത്യക്ഷപ്പെട്ടു. തന്റെ മുന്നിൽ ഒരു ഭൂതം നിൽക്കുന്നതു കണ്ട വഴിയാത്രക്കാരൻ ഭയന്ന് വിറച്ചു. അയാൾ പ്രാർഥിച്ചു, "ദൈവമേ, എന്നെ എങ്ങനെയെങ്കിലും ഈ ഭൂതത്തിന്റെ കൈയിൽ നിന്നും രക്ഷപ്പെടുത്തണേ."
അയാൾ ഇതു പറഞ്ഞതും ഉടൻതന്നെ ആ ഭൂതം അവിടെ നിന്നും അപ്രത്യക്ഷമായി. ഭയന്നുവിറച്ച വഴിയാത്രക്കാരൻ തന്റെ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഒരു നിമിഷം പോലും പാഴാക്കാതെ അവിടെ നിന്നും ഓടിപോയി. അത്ഭുതവൃക്ഷത്തിന്റെ ശക്തി കൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്ന് അറിയാതിരുന്ന വഴിയാത്രക്കാരൻ പിന്നെ ഒരിക്കലും അതുവഴി പോയിട്ടേയില്ല.
Section 2: Sentence-by-Sentence Translation
| # | Malayalam (മലയാളം) | English Translation |
|---|---|---|
| 1 | ഒരിക്കൽ ഒരു വഴിയാത്രക്കാരൻ മരുഭൂമിയിലൂടെ കാൽനടയായി യാത്ര ചെയ്യുകയായിരുന്നു. | Once, a traveler was journeying on foot through a desert. |
| 2 | അന്ന് പതിവിലും കൂടുതൽ ചൂടുള്ള ദിവസമായിരുന്നു. | That day was hotter than usual. |
| 3 | നടന്നു നടന്നു തളർന്ന അയാൾ അല്പനേരം തണലത്ത് ഇരിക്കാൻ ആഗ്രഹിച്ചു. | Exhausted from walking, he wished to sit for a while in the shade. |
| 4 | അവിടെയെങ്ങും ഒരു കുറ്റിച്ചെടി പോലും കാണാൻ ഉണ്ടായിരുന്നില്ല. | There wasn't even a shrub to be seen anywhere there. |
| 5 | അയാൾ നിന്നതാകട്ടെ അദൃശ്യമായ ഒരു അത്ഭുതവൃക്ഷത്തിന്റെ ചുവട്ടിൽ ആയിരുന്നു. | As it happened, he was standing beneath an invisible wishing tree. |
| 6 | ഈ അത്ഭുതവൃക്ഷത്തിന്റെ ചുവട്ടിൽ നിന്നും ഒരാൾ എന്ത് ആഗ്രഹിച്ചാലും ആ ആഗ്രഹം ഉടൻതന്നെ സഫലമാകുമായിരുന്നു. | Any wish made beneath this wishing tree would instantly come true. |
| 7 | "ഒരു മരം ഉണ്ടായിരുന്നെങ്കിൽ അതിന്റെ തണലിൽ അല്പനേരം വിശ്രമിച്ചിട്ടു യാത്ര തുടങ്ങാമായിരുന്നു." | "If only there were a tree, I could rest in its shade for a while before continuing my journey." |
| 8 | ഉടൻതന്നെ അയാളുടെ അടുത്തായി ഒരു മരം പ്രത്യക്ഷപ്പെട്ടു. | Immediately, a tree appeared next to him. |
| 9 | "കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കിൽ ദാഹം അകറ്റാമായിരുന്നു." | "If I had some water, I could quench my thirst." |
| 10 | അപ്പോൾ അതാ അയാൾ ഇരുന്നതിന്റെ അടുത്തായി ഒരു കൽപാത്രം നിറയെ വെള്ളം ഇരിക്കുന്നത് കണ്ടു. | Just then, he saw a stone pot full of water sitting right next to him. |
| 11 | "എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ കഴിക്കായിരുന്നു." | "If I had something, I could eat." |
| 12 | അങ്ങനെ ചിന്തിച്ചിരുന്നതും അതാ തന്റെ മുന്നിലായി വിഭവസമൃദ്ധമായ ആഹാരങ്ങൾ നിരന്നിരിക്കുന്നു. | As he was thinking this, a lavish spread of food appeared before him. |
| 13 | "ഒരു കിടക്ക കിട്ടിയിരുന്നെങ്കിൽ സുഖമായി കിടന്നു ഉറങ്ങാമായിരുന്നു." | "If I had a bed, I could lie down and sleep comfortably." |
| 14 | എന്നാൽ ഉടൻതന്നെ അയാൾ ആഗ്രഹിച്ചതുപോലെ ഒരു കിടക്ക അയാളുടെ മുൻപിലെത്തി. | But immediately, just as he wished, a bed appeared before him. |
| 15 | അപ്പോൾ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു പരിചാരകൻ അവിടെ പ്രത്യക്ഷപ്പെട്ടു. | Then, to his astonishment, a servant appeared there. |
| 16 | "ഇനി ഏതെങ്കിലും ഭൂതത്തിന്റെ വാസസ്ഥലം ആയിരിക്കുമോ ഇത്?" | "Could this perhaps be the dwelling place of some demon?" |
| 17 | അയാൾ ഭൂതത്തിനെക്കുറിച്ച് ചിന്തിച്ചതും അവിടെ ഒരു ഭൂതം പ്രത്യക്ഷപ്പെട്ടു. | The moment he thought of a demon, a demon appeared there. |
| 18 | "ദൈവമേ, എന്നെ എങ്ങനെയെങ്കിലും ഈ ഭൂതത്തിന്റെ കൈയിൽ നിന്നും രക്ഷപ്പെടുത്തണേ." | "Oh God, somehow save me from this demon's clutches." |
| 19 | അയാൾ ഇതു പറഞ്ഞതും ഉടൻതന്നെ ആ ഭൂതം അവിടെ നിന്നും അപ്രത്യക്ഷമായി. | As soon as he said this, the demon vanished from there. |
| 20 | അത്ഭുതവൃക്ഷത്തിന്റെ ശക്തി കൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്ന് അറിയാതിരുന്ന വഴിയാത്രക്കാരൻ പിന്നെ ഒരിക്കലും അതുവഴി പോയിട്ടേയില്ല. | Never knowing that all this happened because of the wishing tree's power, the traveler never passed that way again. |
Section 3: Vocabulary
| Malayalam | Transliteration | Part of Speech | English Meaning |
|---|---|---|---|
| വഴിയാത്രക്കാരൻ | vazhiyaathrakkaaran | noun | traveler, wayfarer |
| മരുഭൂമി | marubhoomi | noun | desert |
| കാൽനട | kaalnada | adverb/noun | on foot |
| യാത്ര | yaathra | noun | journey, travel |
| ചൂട് | choodu | noun | heat |
| ക്ഷീണം | ksheenam | noun | exhaustion, fatigue |
| തണൽ | thanal | noun | shade |
| അദൃശ്യം | adrishyam | adjective | invisible |
| അത്ഭുതവൃക്ഷം | athbhuthavriksham | noun | wishing tree, wonder tree |
| ചുവട് | chuvadu | noun | base, foot (of a tree) |
| ആഗ്രഹം | aagraham | noun | wish, desire |
| സഫലം | saphalam | adjective | fulfilled, successful |
| പ്രത്യക്ഷപ്പെട്ടു | prathyakshappettu | verb (past) | appeared |
| വിശ്രമിക്കുക | vishramikkuka | verb | to rest |
| ദാഹം | daaham | noun | thirst |
| വെള്ളം | vellam | noun | water |
| വിശപ്പ് | vishappu | noun | hunger |
| ആഹാരം | aahaaram | noun | food, meal |
| വിഭവസമൃദ്ധം | vibhavasamriddham | adjective | lavish, sumptuous |
| കിടക്ക | kidakka | noun | bed |
| പരിചാരകൻ | parichaarakan | noun | servant, attendant |
| ഭൂതം | bhootham | noun | demon, ghost |
| പ്രാർഥിക്കുക | praarthikkuka | verb | to pray |
| അപ്രത്യക്ഷം | aprathyaksham | adjective | disappeared, vanished |
| ശക്തി | shakti | noun | power, strength |
Related Lessons
Continue your language learning journey with these related stories:
