ഒട്ടകവും വ്യാപാരിയും — The Camel and the Merchant

കഥകളിലൂടെ മലയാളം പഠിക്കുക

Original article: ഒട്ടകവും വ്യാപാരിയും — StoryMalayalam.com


Section 1: Malayalam Story

ഒട്ടകവും വ്യാപാരിയും — The Camel and the Merchant

An Arab merchant and his camel resting in the desert at night beside a small tent

പണ്ടു പണ്ട് ഒരിടത്തു ഒരു വ്യാപാരി ജീവിച്ചിരുന്നു. ആ വ്യാപാരിക്ക് ഒരു ഒട്ടകം ഉണ്ടായിരുന്നു. അയാൾ ഈ ഒട്ടകത്തിന്റെ പുറത്തായിരുന്നു തന്റെ വ്യാപാര ആവശ്യത്തിനായുള്ള യാത്രകളെല്ലാം നടത്തിയിരുന്നത്.

അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം തന്റെ ഒട്ടകവുമായി മരുഭൂമിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. പകൽ മുഴുവൻ യാത്ര ചെയ്തു ക്ഷീണിച്ച ആ വ്യാപാരി രാത്രി ആയപ്പോൾ വിശ്രമിക്കാൻ തീരുമാനിച്ചു. എന്നാൽ മരുഭൂമിയിൽ അന്ന് രാത്രിയിൽ പതിവിലും തണുപ്പുണ്ടായിരുന്നു. മരുഭൂമിയിൽ ഒരു സത്രം അന്വേഷിക്കുന്നതിന്റെ ബുദ്ധിമുട്ടു അറിയാവുന്ന അയാൾ കൈയിൽ കരുതിയ ഒരു ചെറിയ കൂടാരം എടുത്തു അവിടെ തന്നെ കെട്ടി. കഷ്ടിച്ച് ഒരാൾക്ക് മാത്രം കിടക്കാവുന്ന വലുപ്പമേ ആ കൂടാരത്തിനു ഉണ്ടായിരുന്നുള്ളൂ.

വ്യാപാരി തന്റെ ഒട്ടകത്തിനെ കൂടാരത്തിനു പുറത്തു കെട്ടിയിട്ടതിനു ശേഷം കൂടാരത്തിനുള്ളിൽ ഉറങ്ങാനായി കിടന്നു. കുറച്ചു സമയം കഴിഞ്ഞതും ആരോ വിളിക്കുന്നത് കേട്ട് ആ വ്യാപാരി ഉണർന്നു. അയാൾ പുറത്തിറങ്ങി ചുറ്റും നോക്കി. എന്നാൽ അവിടെയെങ്ങും അയാൾ ആരെയും കണ്ടില്ല. അപ്പോൾ ഒട്ടകം വ്യാപാരിയോട് പറഞ്ഞു:

"യജമാനാ, ഞാനാണ് അങ്ങയെ വിളിച്ചത്."

ഇതു കേട്ട വ്യാപാരി ഒട്ടകത്തിനോട് കാര്യം എന്താണെന്ന് ചോദിച്ചു:

"യജമാനാ, പുറത്ത് നല്ല തണുപ്പാണ്. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. ഞാൻ എന്റെ തല ഈ കൂടാരത്തിനകത്ത് ഒന്നു വച്ചോട്ടെ?"

നല്ലവനായ ആ വ്യാപാരി ഒട്ടകത്തിനെ കൂടാരത്തിനകത്ത് തല വയ്ക്കാൻ അനുവദിച്ചു. എന്നിട്ട് അയാൾ പിന്നെയും ഉറങ്ങാനായി കിടന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ വീണ്ടും അതേ ശബ്ദം കേട്ട് അയാൾ ഉണർന്നു. അപ്പോൾ ആ ഒട്ടകം വീണ്ടും ചോദിച്ചു:

"യജമാനാ, പുറത്തെ തണുപ്പ് എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഞാൻ എന്റെ കാലുകൾ കൂടി ഈ കൂടാരത്തിനകത്ത് ഒന്നു വച്ചോട്ടെ?"

ആ പാവം വ്യാപാരി അതും സമ്മതിച്ചു. അങ്ങനെ ആ ഒട്ടകം തന്റെ തലയും കാലുകളും ആ കൂടാരത്തിനകത്ത് വച്ചു. വ്യാപാരി ഉറങ്ങാനായും കിടന്നു.

സമയം കടന്നു പോയി. ഒട്ടകത്തിന് തണുപ്പ് കാരണം അപ്പോഴും ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. തണുപ്പ് അസഹനീയമായപ്പോൾ ഒട്ടകം കരുതി: "ഒരു കാര്യം ചെയ്യാം, ശരീരം കൂടി കൂടാരത്തിന്റെ അകത്തു കയറ്റാം. നല്ലവനായ യജമാനൻ തീർച്ചയായും സമ്മതിക്കും. അദ്ദേഹത്തിനെ ഉറക്കത്തിൽ നിന്നും ഉണർത്തേണ്ട ആവശ്യം ഇല്ല."

അങ്ങനെ ഒട്ടകം തന്റെ ശരീരവും കൂടി കൂടാരത്തിനുള്ളിലേക്ക് കയറ്റി. കഷ്ടിച്ചു ഒരാൾക്ക് മാത്രം കിടക്കാവുന്ന ആ കൂടാരത്തിൽ ഒട്ടകവും കൂടി ആയപ്പോൾ വ്യാപാരിക്ക് കിടക്കാൻ ഇടം ഇല്ലാതായി. അപ്പോൾ ഒട്ടകം വ്യാപാരിയോട് പറഞ്ഞു:

"യജമാനാ, ഈ കൂടാരത്തിനകത്ത് നമുക്ക് രണ്ടു പേർക്കും കൂടി കിടക്കാൻ കഴിയില്ല. അതുകൊണ്ട് അങ്ങ് ദയവായി കൂടാരത്തിനു പുറത്തു കിടന്നു ഉറങ്ങൂ."

ഇതു കേട്ട വ്യാപാരിക്കു തന്റെ ക്ഷമ മുഴുവൻ നശിച്ചു. അയാൾ ആ ഒട്ടകത്തിനെ ചവിട്ടി കൂടാരത്തിനു പുറത്താക്കി. എന്നിട്ട് കൂടാരം നന്നായി മൂടി സുഖമായി കിടന്നുറങ്ങി.

ഗുണപാഠം: നമ്മൾ ദയയുള്ളവരായിരിക്കുക എന്നതു പോലെ തന്നെ പ്രധാനമാണ് ദയ കാട്ടുന്നതിൽ അതിർവരമ്പ് നിശ്ചയിക്കുക എന്നതും. ഇല്ലെങ്കിൽ നമ്മൾ കാണിക്കുന്ന ദയ മറ്റുള്ളവർ ദുരുപയോഗം ചെയ്തേക്കാം.


Section 2: Sentence-by-Sentence Translation

#Malayalam (മലയാളം)English Translation
1പണ്ടു പണ്ട് ഒരിടത്തു ഒരു വ്യാപാരി ജീവിച്ചിരുന്നു.Long ago, in a certain place, there lived a merchant.
2ആ വ്യാപാരിക്ക് ഒരു ഒട്ടകം ഉണ്ടായിരുന്നു.That merchant had a camel.
3അയാൾ ഈ ഒട്ടകത്തിന്റെ പുറത്തായിരുന്നു തന്റെ വ്യാപാര ആവശ്യത്തിനായുള്ള യാത്രകളെല്ലാം നടത്തിയിരുന്നത്.He used this camel's back for all his business travels.
4ഒരു ദിവസം അദ്ദേഹം തന്റെ ഒട്ടകവുമായി മരുഭൂമിയിലൂടെ യാത്ര ചെയ്യുകയായിരുന്നു.One day, he was travelling through the desert with his camel.
5പകൽ മുഴുവൻ യാത്ര ചെയ്തു ക്ഷീണിച്ച ആ വ്യാപാരി രാത്രി ആയപ്പോൾ വിശ്രമിക്കാൻ തീരുമാനിച്ചു.The merchant, tired from travelling all day, decided to rest when night fell.
6മരുഭൂമിയിൽ അന്ന് രാത്രിയിൽ പതിവിലും തണുപ്പുണ്ടായിരുന്നു.That night in the desert, it was colder than usual.
7കഷ്ടിച്ച് ഒരാൾക്ക് മാത്രം കിടക്കാവുന്ന വലുപ്പമേ ആ കൂടാരത്തിനു ഉണ്ടായിരുന്നുള്ളൂ.The tent was barely large enough for one person to sleep in.
8ഒട്ടകം വ്യാപാരിയോട് പറഞ്ഞു: "യജമാനാ, ഞാനാണ് അങ്ങയെ വിളിച്ചത്."The camel said to the merchant: "Master, it was I who called you."
9"യജമാനാ, പുറത്ത് നല്ല തണുപ്പാണ്. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല.""Master, it is very cold outside. I cannot sleep."
10"ഞാൻ എന്റെ തല ഈ കൂടാരത്തിനകത്ത് ഒന്നു വച്ചോട്ടെ?""May I place my head inside this tent?"
11നല്ലവനായ ആ വ്യാപാരി ഒട്ടകത്തിനെ കൂടാരത്തിനകത്ത് തല വയ്ക്കാൻ അനുവദിച്ചു.The kind merchant allowed the camel to place its head inside the tent.
12"ഞാൻ എന്റെ കാലുകൾ കൂടി ഈ കൂടാരത്തിനകത്ത് ഒന്നു വച്ചോട്ടെ?""May I also place my legs inside the tent?"
13ആ പാവം വ്യാപാരി അതും സമ്മതിച്ചു.The poor merchant agreed to that as well.
14ഒട്ടകം തന്റെ ശരീരവും കൂടി കൂടാരത്തിനുള്ളിലേക്ക് കയറ്റി.The camel moved its body into the tent as well.
15വ്യാപാരിക്ക് കിടക്കാൻ ഇടം ഇല്ലാതായി.There was no longer any space for the merchant to lie down.
16"ഈ കൂടാരത്തിനകത്ത് നമുക്ക് രണ്ടു പേർക്കും കൂടി കിടക്കാൻ കഴിയില്ല.""The two of us cannot both sleep inside this tent."
17"അതുകൊണ്ട് അങ്ങ് ദയവായി കൂടാരത്തിനു പുറത്തു കിടന്നു ഉറങ്ങൂ.""Therefore, please sleep outside the tent."
18ഇതു കേട്ട വ്യാപാരിക്കു തന്റെ ക്ഷമ മുഴുവൻ നശിച്ചു.Upon hearing this, the merchant completely lost his patience.
19അയാൾ ആ ഒട്ടകത്തിനെ ചവിട്ടി കൂടാരത്തിനു പുറത്താക്കി.He kicked the camel out of the tent.
20നമ്മൾ ദയ കാട്ടുന്നതിൽ അതിർവരമ്പ് നിശ്ചയിക്കുക എന്നതും പ്രധാനമാണ്.Setting limits on one's kindness is just as important as being kind.

Section 3: Vocabulary

MalayalamTransliterationPart of SpeechEnglish Meaning
വ്യാപാരിvyāpārinounmerchant, trader
ഒട്ടകംoṭṭakamnouncamel
മരുഭൂമിmarubhūminoundesert
കൂടാരംkūṭāramnountent
തണുപ്പ്taṇuppunouncold, coldness
ക്ഷീണംkṣīṇamnountiredness, exhaustion
വിശ്രമംviśramamnounrest, relaxation
യജമാനൻyajamānaṉnounmaster, owner
അനുവദിക്കുകanuvadikkukaverbto allow, to permit
ക്ഷമkṣamanounpatience
ദയdayanounkindness, mercy
അതിർവരമ്പ്atirvarampunounlimit, boundary
ദുരുപയോഗംdurupayōgamnounmisuse, abuse
ശരീരംśarīramnounbody
ഉണർന്നുuṇarṉuverb (past)woke up, arose
സമ്മതിക്കുകsammatikkukaverbto agree, to consent
കിടക്കുകkiṭakkukaverbto lie down
ഉറങ്ങുകuṟaṅṅukaverbto sleep
ചവിട്ടുകcaviṭṭukaverbto kick
പുറത്ത്puṟattuadverboutside
അകത്ത്akattuadverbinside
ഗുണപാഠംguṇapāṭhamnounmoral, lesson
പാവംpāvamadjectivepoor, unfortunate (used with sympathy)
ബുദ്ധിമുട്ട്buddhimuṭṭunoundifficulty, trouble

Related Lessons

Continue your language learning journey with these related stories:

Copyright © 2026 LangFastPro - All rights reserved