കഥകളിലൂടെ മലയാളം പഠിക്കാം.
Section 1: Malayalam Story
ജിമ്പുവിന്റെ ക്യാമറ — Jimpu’s Camera

ജിമ്പു കരടി അമ്മാവന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. ഒരു മരുഭൂമിയിലൂടെ വേണം അങ്ങോട്ട് പോവാൻ. എന്താ ചൂട് !!! ജിമ്പു വിയർത്തു തളർന്നു.
അപ്പോഴാണ് അവിടെ എന്തോ മിന്നുന്നതു കണ്ടത് . " ങേ ! ഇത് അമ്മാവന്റെ ക്യാമറ ആണല്ലോ. ഇതെങ്ങനെ ഇവിടെ വന്നു?" ജിമ്പു അതിശയിച്ചു. " "ഇന്നലെ വീട്ടിൽ വന്നു മടങ്ങിയപ്പോൾ വീണു പോയതാവും."
ജിമ്പു ക്യാമറ എടുത്തോന്ന് ക്ലിക്ക് ചെയ്തു നോക്കി. ഏതായാലും കയ്യിൽ കിട്ടിയതല്ലേ. കുറച്ച് നല്ല ഫോട്ടോ എടുത്ത് അമ്മാവന് കൊടുത്തേക്കാം.
അവൻ തലങ്ങും വിലങ്ങും ഫോട്ടോയെടുത്ത് നടന്നു തുടങ്ങി. അങ്ങനെ ക്ഷീണവും മറന്നു. അവസാനം അവൻ അമ്മാവന്റെ വീടിനടുത്തെത്തി. അതാ മരങ്ങൾ കണ്ടില്ലേ.അവിടെയാ അമ്മാവന്റെ വീട്.
അതാ ദൂരെ നിൽക്കുന്നു വേറൊരു ക്യാമറയും പിടിച്ച് അമ്മാവൻ. ജിമ്പു വരുന്നതും നോക്കി നിൽക്കുന്നതാണ്.
ക്യാമറ തോളിലേക്കിട്ട് ജിമ്പു സന്തോഷത്തോടെ "അമ്മാവാ സ്‍മൈൽ പ്ലീസ്" എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് അമ്മാവന്റെ അടുത്തേക്ക് ഓടി.
Section 2: Sentence-by-Sentence Translation
| # | Malayalam (മലയാളം) | English Translation |
|---|---|---|
| 1 | ജിമ്പു കരടി അമ്മാവന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. | Jimpu the bear was on his way to his uncle’s house. |
| 2 | ഒരു മരുഭൂമിയിലൂടെ വേണം അങ്ങോട്ട് പോവാൻ. | He had to cross a desert to get there. |
| 3 | എന്താ ചൂട് !!! | How hot it was! |
| 4 | ജിമ്പു വിയർത്തു തളർന്നു. | Jimpu was sweating and tired. |
| 5 | അപ്പോഴാണ് അവിടെ എന്തോ മിന്നുന്നതു കണ്ടത് . | Just then, he saw something shining there. |
| 6 | " ങേ ! ഇത് അമ്മാവന്റെ ക്യാമറ ആണല്ലോ. | “Oh! This is my uncle’s camera. |
| 7 | ഇതെങ്ങനെ ഇവിടെ വന്നു?" | How did it get here?” |
| 8 | ജിമ്പു അതിശയിച്ചു. | Jimpu was surprised. |
| 9 | " "ഇന്നലെ വീട്ടിൽ വന്നു മടങ്ങിയപ്പോൾ വീണു പോയതാവും." | “It must have fallen when he was returning from our house yesterday.” |
| 10 | ജിമ്പു ക്യാമറ എടുത്തോന്ന് ക്ലിക്ക് ചെയ്തു നോക്കി. | Jimpu picked up the camera and tried clicking it. |
| 11 | ഏതായാലും കയ്യിൽ കിട്ടിയതല്ലേ. | Well, he had it in his hands now. |
| 12 | കുറച്ച് നല്ല ഫോട്ടോ എടുത്ത് അമ്മാവന് കൊടുത്തേക്കാം. | He could take a few nice photos and give them to his uncle. |
| 13 | അവൻ തലങ്ങും വിലങ്ങും ഫോട്ടോയെടുത്ത് നടന്നു തുടങ്ങി. | He started walking, taking photos in every direction. |
| 14 | അങ്ങനെ ക്ഷീണവും മറന്നു. | That way, he forgot his tiredness too. |
| 15 | അവസാനം അവൻ അമ്മാവന്റെ വീടിനടുത്തെത്തി. | At last, he reached the area near his uncle’s house. |
| 16 | അതാ മരങ്ങൾ കണ്ടില്ലേ. | Look, can you see those trees? |
| 17 | അവിടെയാ അമ്മാവന്റെ വീട്. | His uncle’s house was there. |
| 18 | അതാ ദൂരെ നിൽക്കുന്നു വേറൊരു ക്യാമറയും പിടിച്ച് അമ്മാവൻ. | There stood his uncle in the distance, holding another camera. |
| 19 | ജിമ്പു വരുന്നതും നോക്കി നിൽക്കുന്നതാണ്. | He was watching for Jimpu to arrive. |
| 20 | ക്യാമറ തോളിലേക്കിട്ട് ജിമ്പു സന്തോഷത്തോടെ "അമ്മാവാ സ്‍മൈൽ പ്ലീസ്" എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് അമ്മാവന്റെ അടുത്തേക്ക് ഓടി. | With the camera over his shoulder, Jimpu happily called, “Uncle, smile please!” and ran towards him. |
Section 3: Vocabulary
ചില വാക്കുകൾ അടിസ്ഥാനരൂപത്തിലാണ് കൊടുത്തിരിക്കുന്നത്. Some entries use the base form rather than the form in the story.
| Malayalam (മലയാളം) | Transliteration | Part of Speech | English Meaning |
|---|---|---|---|
| കരടി | karadi | Noun | bear |
| അമ്മാവൻ | ammaavan | Noun | uncle |
| മരുഭൂമി | marubhoomi | Noun | desert |
| ചൂട് | choodu | Noun | heat |
| വിയർത്തു | viyarththu | Verb | sweated |
| തളർന്നു | thalarnnu | Verb | became tired |
| ക്യാമറ | kyaamara | Noun | camera |
| അതിശയിച്ചു | athishayichchu | Verb | was surprised |
| ഇന്നലെ | innale | Adverb | yesterday |
| ഫോട്ടോ | photto | Noun | photo |
| തലങ്ങും വിലങ്ങും | thalangum vilangum | Adverbial phrase | in every direction |
| ക്ഷീണം | ksheenam | Noun | tiredness |
| മരങ്ങൾ | marangal | Noun | trees |
| ദൂരെ | doore | Adverb | far away; in the distance |
| സന്തോഷത്തോടെ | santhoshaththode | Adverb | happily |
| ഓടി | odi | Verb | ran |
Reading tip: zh in appozhaanu represents ഴ. In photto, ph represents the borrowed “f” sound in ഫോട്ടോ.
Source: ജിമ്പുവിന്റെ ക്യാമറ by Priya G, on StoryWeaver. Text edition: Global ASP / StoryWeaver, CC BY 4.0. English translation, Roman reading aid, learning notes and audio narration added by LangFastPro.




