കുഞ്ഞു പെയിന്റടിക്കാർ — Little Painters

LangFastPro Editorial Team's avatar
Lesson prepared byLangFastPro Editorial Team
More

കഥകളിലൂടെ മലയാളം പഠിക്കാം.

Section 1: Malayalam Story

കുഞ്ഞു പെയിന്റടിക്കാർ — Little Painters

Veena and Vinay paint the garden gate red and yellow

Listen to the story0:00 / 0:00

ഒരവധിദിവസം വീണയും വിനയും കൂടി വീടിനു പുറത്തുള്ള പൂന്തോട്ടത്തിൽ കളിയ്ക്കുകയായിരുന്നു. അപ്പോൾ അവിടെ നിരത്തി വെച്ചിരിക്കുന്ന പെയിന്റു പാട്ടകളവർ കണ്ടു.

അവിടെ വെള്ള പെയിന്റുണ്ടായിരുന്നു, ചുവപ്പ് പെയിന്റുണ്ടായിരുന്നു, പച്ച പെയിന്റുണ്ടായിരുന്നു, നീല പെയിന്റുണ്ടായിരുന്നു, മഞ്ഞ പെയിന്റും ഉണ്ടായിരുന്നു

പെയിന്റടിച്ച് കൊണ്ടിരുന്നവർ വളരെ തിരക്കിലായിരുന്നു. ഒരാൾ ഒരു കോണിയിൽ നിന്നാണ് പെയിന്റ് ചെയ്തിരുന്നത്, വേറൊരാൾ മുകളിൽ നിന്ന് തൂക്കിയിട്ടിരുന്ന ഒരു ഊഞ്ഞാലിൽ ഇരുന്നുകൊണ്ടും. “ഞങ്ങൾ മാമന്മാരെ സഹായിക്കട്ടെ“ വീണയും വിനയും അവരോട് ചോദിച്ചു.

“അതിനെന്താ?“ അതിലൊരാൾ വന്ന് അവർക്ക് രണ്ട് പേർക്കും ഓരോ ബ്രഷ് കൊടുത്തു. “വീണമോളീ ഗേറ്റിന്റെ ഉൾഭാഗം പെയിന്റ് ചെയ്തോ, വിനയ് മോനിതിന്റെ പുറം ഭാഗവും“ അയാൾ അവരോട് പറഞ്ഞു,

അവരിരുവരും ഓരോ പാട്ട പെയിന്റും എടുത്ത് ജോലി ആരംഭിച്ചു, വീണ ഗേറ്റിന്റെ ഒരു വശം പെയിന്റു ചെയ്തു, വിനയ് ഗേറ്റിന്റെ മറുവശവും.

പെയിന്റു താഴെ വീണു,

പെയിന്റു മതിലിൽ വീണു,

പെയിന്റു അവരുടെ മുകളിലും വീണു,

അവസാനം അവർ പെയിന്റു ചെയ്തു കഴിഞ്ഞു. തറയിൽ വീണ പെയിന്റെല്ലാം അവർ തുടച്ചു കളഞ്ഞു, എന്നിട്ട് മതിലിലായ പെയിന്റും അവർ തുടച്ചുകളഞ്ഞു.

അത് കഴിഞ്ഞ് സ്വന്തം ദേഹത്ത് വീണ പെയിന്റും അവർ തുടച്ചു കളഞ്ഞു.

“എനിക്കെന്റെയീ ചുവന്ന ഗേറ്റിഷ്ടമായി“, വീണ പറഞ്ഞു,

“എനിക്കെന്റെ മഞ്ഞഗേറ്റും“ വിനയ് കൂട്ടിച്ചേർത്തു.

“ അയ്യോ രണ്ടു വശത്തും രണ്ട് കളറടിച്ചോ“ പെയിന്റർ മാമനു വിഷമമായി.

“ അവരു ചെയ്തതല്ലേ, അതങ്ങിനെ തന്നെയിരുന്നോട്ടെ“ എന്ന് പറഞ്ഞ് അമ്മ മക്കളെ രണ്ടുപേരെയും ചേർത്തുപിടിച്ചു.

Section 2: Sentence-by-Sentence Translation

#Malayalam (മലയാളം)English Translation
1ഒരവധിദിവസം വീണയും വിനയും കൂടി വീടിനു പുറത്തുള്ള പൂന്തോട്ടത്തിൽ കളിയ്ക്കുകയായിരുന്നു.One day during the holidays, Veena and Vinay were playing together in the garden outside the house.
2അപ്പോൾ അവിടെ നിരത്തി വെച്ചിരിക്കുന്ന പെയിന്റു പാട്ടകളവർ കണ്ടു.They spotted some tins of paint lined up there.
3അവിടെ വെള്ള പെയിന്റുണ്ടായിരുന്നു, ചുവപ്പ് പെയിന്റുണ്ടായിരുന്നു, പച്ച പെയിന്റുണ്ടായിരുന്നു, നീല പെയിന്റുണ്ടായിരുന്നു, മഞ്ഞ പെയിന്റും ഉണ്ടായിരുന്നുThere was white paint, red paint, green paint, blue paint and yellow paint.
4പെയിന്റടിച്ച് കൊണ്ടിരുന്നവർ വളരെ തിരക്കിലായിരുന്നു.The painters were very busy.
5ഒരാൾ ഒരു കോണിയിൽ നിന്നാണ് പെയിന്റ് ചെയ്തിരുന്നത്, വേറൊരാൾ മുകളിൽ നിന്ന് തൂക്കിയിട്ടിരുന്ന ഒരു ഊഞ്ഞാലിൽ ഇരുന്നുകൊണ്ടും.One was painting from a ladder and another was sitting on a swing hung from above.
6“ഞങ്ങൾ മാമന്മാരെ സഹായിക്കട്ടെ“ വീണയും വിനയും അവരോട് ചോദിച്ചു.“Can we help you?” Veena and Vinay asked them.
7“അതിനെന്താ?“ അതിലൊരാൾ വന്ന് അവർക്ക് രണ്ട് പേർക്കും ഓരോ ബ്രഷ് കൊടുത്തു.“Of course.” One painter came over and gave them a brush each.
8“വീണമോളീ ഗേറ്റിന്റെ ഉൾഭാഗം പെയിന്റ് ചെയ്തോ, വിനയ് മോനിതിന്റെ പുറം ഭാഗവും“ അയാൾ അവരോട് പറഞ്ഞു,“Veena, you can paint the inside of this gate, and Vinay, you can do the outside,” he told them.
9അവരിരുവരും ഓരോ പാട്ട പെയിന്റും എടുത്ത് ജോലി ആരംഭിച്ചു,They each took a tin of paint and got to work.
10വീണ ഗേറ്റിന്റെ ഒരു വശം പെയിന്റു ചെയ്തു, വിനയ് ഗേറ്റിന്റെ മറുവശവും.Veena painted one side of the gate, and Vinay painted the other.
11പെയിന്റു താഴെ വീണു,Paint dripped onto the ground.
12പെയിന്റു മതിലിൽ വീണു,Paint splashed on the wall.
13പെയിന്റു അവരുടെ മുകളിലും വീണു,Paint got on them, too.
14അവസാനം അവർ പെയിന്റു ചെയ്തു കഴിഞ്ഞു.At last they finished painting.
15തറയിൽ വീണ പെയിന്റെല്ലാം അവർ തുടച്ചു കളഞ്ഞു, എന്നിട്ട് മതിലിലായ പെയിന്റും അവർ തുടച്ചുകളഞ്ഞു.They wiped up the paint that had fallen on the floor and cleaned the paint off the wall, too.
16അത് കഴിഞ്ഞ് സ്വന്തം ദേഹത്ത് വീണ പെയിന്റും അവർ തുടച്ചു കളഞ്ഞു.Then they wiped the paint off themselves.
17“എനിക്കെന്റെയീ ചുവന്ന ഗേറ്റിഷ്ടമായി“, വീണ പറഞ്ഞു,“I like my red gate,” Veena said.
18“എനിക്കെന്റെ മഞ്ഞഗേറ്റും“ വിനയ് കൂട്ടിച്ചേർത്തു.“And I like my yellow gate,” Vinay added.
19“ അയ്യോ രണ്ടു വശത്തും രണ്ട് കളറടിച്ചോ“ പെയിന്റർ മാമനു വിഷമമായി.“Oh no, did you paint the two sides different colours?” The painter was upset.
20“ അവരു ചെയ്തതല്ലേ, അതങ്ങിനെ തന്നെയിരുന്നോട്ടെ“ എന്ന് പറഞ്ഞ് അമ്മ മക്കളെ രണ്ടുപേരെയും ചേർത്തുപിടിച്ചു.“They painted it themselves. Let’s leave it that way,” said their mother, hugging both children.

Section 3: Vocabulary

Malayalam (മലയാളം)TransliterationPart of SpeechEnglish Meaning
അവധിദിവസംavadhidivasamnounday off or holiday
പൂന്തോട്ടത്തിൽpoonthottathilnoun with endingin the flower garden
നിരത്തി വെച്ചിരിക്കുന്നnirathi vechirikkunnaverb phraselined up
പാട്ടpaattanountin or can
തിരക്കിലായിരുന്നുthirakkilaayirunnuverb phrasewere busy
കോണിയിൽkoniyilnoun with endingon a ladder
ഊഞ്ഞാലിൽoonjaalilnoun with endingon a swing
സഹായിക്കട്ടെsahaayikkatteverbmay we help?
ഉൾഭാഗംulbhaagamnouninside face
മറുവശംmaruvashamnounother side
തുടച്ചു കളഞ്ഞുthudachu kalanjuverb phrasewiped off
ചേർത്തുപിടിച്ചുcherthupidichuverbheld close; hugged

Source: കുഞ്ഞു പെയിന്റടിക്കാർ, Malayalam translation by Ranjit R on StoryWeaver Community, based on Little Painters by Cheryl Rao, illustrated by Tanvi Bhat (Tanvi Choudhury in the archived edition), published by Pratham Books via StoryWeaver. CC BY 4.0. LangFastPro adds an English translation, reading aid and narration; source illustrations are not reproduced.

Related lessons