എനിക്കതാ വേണ്ടത്! — I Want That One!

LangFastPro Editorial Team's avatar
Lesson prepared byLangFastPro Editorial Team
More

കഥകളിലൂടെ മലയാളം പഠിക്കാം.

Section 1: Malayalam Story

എനിക്കതാ വേണ്ടത്! — I Want That One!

Anil holds a brown puppy beside his smiling mother at the market.

Listen to the story0:00 / 0:00

അവധി ദിവസം ആയതിനാല്‍ അമ്മ ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അനിലിനും അവധി തന്നെ. അവന് എന്തെങ്കിലും ചെയ്യണം എന്നു തോന്നി.

"അമ്മേ, എനിക്ക് ആ നീല പെട്ടിയിലെന്താ ഉള്ളതെന്നു നോക്കണം!" അനില്‍ പറഞ്ഞു.

"പിന്നെയാകട്ടെ," അമ്മ പറഞ്ഞു.

അനില്‍ ഒരു കസേരയുടെ മുകളില്‍ ഒരു സ്റ്റൂൾ എടുത്തു വെച്ചു. എന്നിട്ട് അതിന്റെ മുകളില്‍ കയറി നീലപ്പെട്ടി എടുക്കാന്‍ നോക്കി.

"അനില്‍, വേണ്ടാ! അതെടുക്കരുത്! അതിനു മുകളിലുള്ള പെട്ടികളെല്ലാം കൂടെ നമ്മളുടെ തലയില്‍ വീഴും!" അമ്മ പറഞ്ഞു.

അനിലിനു ദേഷ്യം വന്നു. അമ്മയോട് അവനു നല്ല ദേഷ്യം വന്നു.

"വാ. നമുക്കു ചന്തയില്‍ പോയി നിനക്കെന്തെങ്കിലും വാങ്ങാം," അമ്മ പറഞ്ഞു.

ചന്തയിലെത്തിയിട്ടും അനിലിന്റെ ദേഷ്യം മാറിയില്ല.

"എനിക്ക് അത് വേണം!" ഒരു മധുരനാരങ്ങ ചൂണ്ടി അനില്‍ പറഞ്ഞു.

"അതെടുക്കരുത്. എല്ലാ പഴങ്ങളും താഴെ വീഴും". കടക്കാരന്‍ പറഞ്ഞു.

"എനിക്ക് ആ പുസ്തകം വേണം!" അനില്‍ പറഞ്ഞു.

"അതല്ല. ഇതെടുത്തോളൂ." കടക്കാരന്‍ പറഞ്ഞു.

"എനിക്കതാ വേണ്ടത്!" അനില്‍ ഉച്ചത്തില് അലറിക്കൊണ്ട് സമോസകളുടെ കൂമ്പാരത്തിൽ നിന്നും ഒരു സമോസ വലിച്ചെടുക്കാന്‍ നോക്കി.

"അതെടുക്കരുത്, അതെടുക്കരുത്!" കടക്കാരന്‍ പറഞ്ഞു. "എന്റെ സമോസകളെല്ലാം നിലത്തു വീഴും!"

"എനിക്ക് അതാ വേണ്ടത്!" അനില്‍ അലറി. അനിലിന് ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു.

"അത് തൊടല്ലെ. എല്ലാം വാടിപ്പോകും!" പൂക്കച്ചവടക്കാരി പറഞ്ഞു.

അത്രയായപ്പോഴേക്കും അനില്‍ ഉറക്കെ കരയാന്‍ തുടങ്ങി. ആളുകളൊക്കെ അവനെ നോക്കുന്നുണ്ടായിരുന്നു.

"എനിക്കതിനെയാ വേണ്ടത്. ആ കറുപ്പിനെ!" ഉച്ചത്തില്‍ അമ്മയുടെ ശബ്ദം കേട്ടു.

അനില്‍ പെട്ടന്ന് കരച്ചില്‍ നിർത്തി.

"അമ്മേ, അതല്ല. അതല്ല." അനില്‍ പറഞ്ഞു.

"നമുക്കീ തവിട്ടിനെ എടുക്കാം!" എന്നു പറഞ്ഞു കൊണ്ട് അനില്‍ ശ്രദ്ധാപൂര്‍വം മുകളിലുള്ള നായക്കുട്ടിയെ കയ്യിലെടുത്തു.

"അമ്മേ, എന്താ ചെയ്യാന്‍ പോയേ? എല്ലാ നായ്ക്കുട്ടികളും താഴെ വീണേനെ!"

അമ്മ ചിരിച്ചു. അനിലും ചിരിച്ചു പോയി. അവനിപ്പോള്‍ ഒട്ടും ദേഷ്യം ഇല്ല.

Section 2: Sentence-by-Sentence Translation

#Malayalam (മലയാളം)English Translation
1അവധി ദിവസം ആയതിനാല്‍ അമ്മ ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.Since it was a day off, Mom was reading a book.
2അനിലിനും അവധി തന്നെ.Anil had the day off too.
3അവന് എന്തെങ്കിലും ചെയ്യണം എന്നു തോന്നി.He felt like doing something.
4"അമ്മേ, എനിക്ക് ആ നീല പെട്ടിയിലെന്താ ഉള്ളതെന്നു നോക്കണം!" അനില്‍ പറഞ്ഞു."Mom, I want to see what’s in that blue box!" Anil said.
5"പിന്നെയാകട്ടെ," അമ്മ പറഞ്ഞു."Maybe later," Mom said.
6അനില്‍ ഒരു കസേരയുടെ മുകളില്‍ ഒരു സ്റ്റൂൾ എടുത്തു വെച്ചു.Anil put a stool on top of a chair.
7എന്നിട്ട് അതിന്റെ മുകളില്‍ കയറി നീലപ്പെട്ടി എടുക്കാന്‍ നോക്കി.Then he climbed onto it and tried to get the blue box.
8"അനില്‍, വേണ്ടാ!"Anil, no!
9അതെടുക്കരുത്!Don’t take that!
10അതിനു മുകളിലുള്ള പെട്ടികളെല്ലാം കൂടെ നമ്മളുടെ തലയില്‍ വീഴും!" അമ്മ പറഞ്ഞു.All the boxes on top of it will fall on our heads!" Mom said.
11അനിലിനു ദേഷ്യം വന്നു.Anil got angry.
12അമ്മയോട് അവനു നല്ല ദേഷ്യം വന്നു.He was very angry with Mom.
13"വാ."Come on.
14നമുക്കു ചന്തയില്‍ പോയി നിനക്കെന്തെങ്കിലും വാങ്ങാം," അമ്മ പറഞ്ഞു.Let’s go to the market and buy you something," Mom said.
15ചന്തയിലെത്തിയിട്ടും അനിലിന്റെ ദേഷ്യം മാറിയില്ല.Anil was still angry when they got to the market.
16"എനിക്ക് അത് വേണം!" ഒരു മധുരനാരങ്ങ ചൂണ്ടി അനില്‍ പറഞ്ഞു."I want that!" Anil said, pointing to an orange.
17"അതെടുക്കരുത്."Don’t take that.
18എല്ലാ പഴങ്ങളും താഴെ വീഴും". കടക്കാരന്‍ പറഞ്ഞു.All the fruit will fall down," the shopkeeper said.
19"എനിക്ക് ആ പുസ്തകം വേണം!" അനില്‍ പറഞ്ഞു."I want that book!" Anil said.
20"അതല്ല."Not that one.
21ഇതെടുത്തോളൂ." കടക്കാരന്‍ പറഞ്ഞു.Take this one," the shopkeeper said.
22"എനിക്കതാ വേണ്ടത്!" അനില്‍ ഉച്ചത്തില് അലറിക്കൊണ്ട് സമോസകളുടെ കൂമ്പാരത്തിൽ നിന്നും ഒരു സമോസ വലിച്ചെടുക്കാന്‍ നോക്കി."I want that one!" Anil shouted, trying to pull a samosa out of the pile.
23"അതെടുക്കരുത്, അതെടുക്കരുത്!" കടക്കാരന്‍ പറഞ്ഞു."Don’t take that, don’t take that!" the shopkeeper said.
24"എന്റെ സമോസകളെല്ലാം നിലത്തു വീഴും!""All my samosas will fall on the ground!"
25"എനിക്ക് അതാ വേണ്ടത്!" അനില്‍ അലറി."I want that one!" Anil shouted.
26അനിലിന് ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു.Anil was getting really angry.
27"അത് തൊടല്ലെ."Don’t touch that.
28എല്ലാം വാടിപ്പോകും!" പൂക്കച്ചവടക്കാരി പറഞ്ഞു.They’ll all wilt!" said the flower seller.
29അത്രയായപ്പോഴേക്കും അനില്‍ ഉറക്കെ കരയാന്‍ തുടങ്ങി.By then, Anil had started crying loudly.
30ആളുകളൊക്കെ അവനെ നോക്കുന്നുണ്ടായിരുന്നു.People were all looking at him.
31"എനിക്കതിനെയാ വേണ്ടത്."That’s the one I want.
32ആ കറുപ്പിനെ!" ഉച്ചത്തില്‍ അമ്മയുടെ ശബ്ദം കേട്ടു.The black one!" Mom’s voice rang out.
33അനില്‍ പെട്ടന്ന് കരച്ചില്‍ നിർത്തി.Anil suddenly stopped crying.
34"അമ്മേ, അതല്ല."Mom, not that one.
35അതല്ല." അനില്‍ പറഞ്ഞു.Not that one," Anil said.
36"നമുക്കീ തവിട്ടിനെ എടുക്കാം!" എന്നു പറഞ്ഞു കൊണ്ട് അനില്‍ ശ്രദ്ധാപൂര്‍വം മുകളിലുള്ള നായക്കുട്ടിയെ കയ്യിലെടുത്തു."Let’s take this brown one!" said Anil, carefully picking up the puppy on top.
37"അമ്മേ, എന്താ ചെയ്യാന്‍ പോയേ?"Mom, what were you about to do?
38എല്ലാ നായ്ക്കുട്ടികളും താഴെ വീണേനെ!"All the puppies would have fallen down!"
39അമ്മ ചിരിച്ചു.Mom laughed.
40അനിലും ചിരിച്ചു പോയി.Anil couldn’t help laughing too.
41അവനിപ്പോള്‍ ഒട്ടും ദേഷ്യം ഇല്ല.He wasn’t angry at all anymore.

Section 3: Vocabulary

ചില വാക്കുകൾ അടിസ്ഥാനരൂപത്തിലാണ് നൽകിയിരിക്കുന്നത്. ചിലതിൽ കഥയിലെ രൂപം തന്നെ കൊടുത്തിട്ടുണ്ട്. Some words are listed in their base forms; others retain the form used in the story.

Reading tip: In thaazhe (താഴെ), zh stands for the Malayalam sound ഴ. In petti (പെട്ടി), tt stands for ട്ട.

Malayalam (മലയാളം)TransliterationPart of SpeechEnglish Meaning
അവധിavadhiNounholiday; day off
പുസ്തകംpusthakamNounbook
കസേരkaseraNounchair
മുകളില്‍mukalilPostpositionon top; above
തലയില്‍thalayilNoun (locative)on the head
ദേഷ്യംdeshyamNounanger
ചന്തchanthaNounmarket
മധുരനാരങ്ങmadhuranaarangaNounsweet orange
കടക്കാരന്‍kadakkaaranNounshopkeeper
കൂമ്പാരത്തിൽkoombaarathilNoun (locative)in a heap
നിലത്തുnilathuNoun (locative)on the ground
വാടിപ്പോകുംvaadippokumVerbwill wilt
ഉറക്കെurakkeAdverbloudly
കരച്ചില്‍karachilNouncrying
ശ്രദ്ധാപൂര്‍വംshraddhaapoorvamAdverbcarefully
നായക്കുട്ടിnaayakkuttiNounpuppy

Source: എനിക്കതാ വേണ്ടത്!, written by Mala Kumar and translated into Malayalam by Sini Mukundan. Soumya Menon illustrated the source edition. Originally published by Pratham Books; Malayalam edition by StoryWeaver Community, text archive, CC BY 4.0. English sentence translations, reading aids, learning notes and new illustration by LangFastPro.

Related lessons