കളഞ്ഞു പോയതു കണ്ടു കിട്ടിയേ! — Lost and Found

LangFastPro Editorial Team's avatar
Lesson prepared byLangFastPro Editorial Team
More

ഒരു യോയോ കാണാതായി. അത് എവിടെ കിട്ടും? ഈ ചെറുകഥ വായിച്ചും കേട്ടും മലയാളം പരിശീലിക്കാം.

Section 1: Malayalam Story

കളഞ്ഞു പോയതു കണ്ടു കിട്ടിയേ! — Lost and Found

A child smiles as Grandma shows the yo-yo she found.

Listen to the story0:00 / 0:00

ഇവിടേമില്ലവിടേമില്ലിതെവിടെപ്പോയി?

സോഫേലുമില്ല, കട്ടിലിനടീലുമില്ല

പെട്ടീലുമില്ല, അനിയത്തീടെ പാവാടയ്ക്കീഴിലുമില്ല,

തലയണക്കീഴിലുമില്ല, സഞ്ചീലുമില്ല

ങീ, ങീ ഇതെവിടെപ്പോയീ? ങീങീ....

എല്ലാ മുറിയിലും നോക്കി ഞാൻ

എല്ലാ പുസ്തകക്കീഴിലും നോക്കി ഞാൻ

കസേരക്കീഴിൽ നോക്കി ഞാൻ

സ്റ്റൂളിന്നടിയിൽ നോക്കി ഞാൻ

ഇതെവിടെപ്പോയീ????

അപ്പോൾ അമ്മൂമ്മ പ്രഭാതസവാരി കഴിഞ്ഞെത്തി.

“നോക്കിയേ മോനേ എനിക്കെന്താ പാർക്കീന്നു കിട്ടിയേന്ന്?“

“ അത് ചാഞ്ചാടും അത് തുള്ളും,

അത് കറങ്ങും അതൂഞ്ഞാലാടും,

ഹാ ഹാ ഹീ ഹീ“

അമ്മൂമ്മ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു.

“ എന്റെ യോയോ കണ്ടു പിടിച്ചേന് അമ്മൂമ്മയ്ക്ക് കെട്ടിപ്പിടിച്ച് ചക്കരയുമ്മ“

Section 2: Sentence-by-Sentence Translation

#MalayalamEnglish
1ഇവിടേമില്ലവിടേമില്ലിതെവിടെപ്പോയി?Not here, not there. Where has it gone?
2സോഫേലുമില്ല, കട്ടിലിനടീലുമില്ലIt is not on the sofa or under the bed.
3പെട്ടീലുമില്ല, അനിയത്തീടെ പാവാടയ്ക്കീഴിലുമില്ല,It is not in the box or under my little sister’s skirt.
4തലയണക്കീഴിലുമില്ല, സഞ്ചീലുമില്ലIt is not under the pillow or in the bag.
5ങീ, ങീ ഇതെവിടെപ്പോയീ? ങീങീ....Boo-hoo! Where has it gone? Boo-hoo…
6എല്ലാ മുറിയിലും നോക്കി ഞാൻI looked in every room.
7എല്ലാ പുസ്തകക്കീഴിലും നോക്കി ഞാൻI looked under every book.
8കസേരക്കീഴിൽ നോക്കി ഞാൻI looked under the chair.
9സ്റ്റൂളിന്നടിയിൽ നോക്കി ഞാൻI looked under the stool.
10ഇതെവിടെപ്പോയീ????Where has it gone?
11അപ്പോൾ അമ്മൂമ്മ പ്രഭാതസവാരി കഴിഞ്ഞെത്തി.Just then Grandma came back from her morning walk.
12“നോക്കിയേ മോനേ എനിക്കെന്താ പാർക്കീന്നു കിട്ടിയേന്ന്?““Look, dear, what did I find at the park?”
13“ അത് ചാഞ്ചാടും അത് തുള്ളും,“It sways, it bounces,
14അത് കറങ്ങും അതൂഞ്ഞാലാടും,it spins, it swings,
15ഹാ ഹാ ഹീ ഹീ“ha ha, hee hee!”
16അമ്മൂമ്മ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു.Grandma grinned, showing her toothless gums.
17“ എന്റെ യോയോ കണ്ടു പിടിച്ചേന് അമ്മൂമ്മയ്ക്ക് കെട്ടിപ്പിടിച്ച് ചക്കരയുമ്മ““A hug and a sweet kiss for Grandma for finding my yo-yo!”

Section 3: Vocabulary

Reading tip: The child says illa (ഇല്ല) again and again for the places where the yo-yo is not. The opening strings several phrases together without spaces.

MalayalamEnglish lettersPart of speechEnglish meaning
ഇതെവിടെപ്പോയീithevideppoyeeQuestionwhere has it gone?
കട്ടിലിനടീലുമില്ലkattilinadeelumillaNegative expressionnot under the bed either
പാവാടയ്ക്കീഴിലുമില്ലpaavaadaykkeezhilumillaNegative expressionnot under the skirt either
മുറിയിലുംmuriyilumLocative expressionin every room, with ellaa
പുസ്തകക്കീഴിലുംpusthakakkeezhilumLocative expressionunder every book, with ellaa
കസേരക്കീഴിൽkaseerakkeezhilLocative expressionunder the chair
സ്റ്റൂളിന്നടിയിൽstoolinnadiyilLocative expressionunder the stool
നോക്കിnokkiVerblooked, searched
അപ്പോൾappolAdverbthen, just then
അമ്മൂമ്മammoommaNounGrandma
പ്രഭാതസവാരിprabhaathasavaariNounmorning walk
പാർക്കീന്നുpaarkkeennuColloquial locative expressionfrom the park
ചാഞ്ചാടുംchaanchaadumVerbsways
തുള്ളുംthullumVerbbounces
കറങ്ങുംkarangumVerbspins
യോയോyoyoNounyo-yo
കെട്ടിപ്പിടിച്ച്kettippidichuVerb formgiving a hug
ചക്കരയുമ്മchakkarayummaNounsweet kiss

Source: കളഞ്ഞു പോയതു കണ്ടു കിട്ടിയേ!, translated into Malayalam by Ranjit R from Sukhada Rahalkar’s Lost and Found. Sukhada Rahalkar also illustrated the source book. Original publisher: Pratham Books (© 2014), supported by Parag, a Sir Ratan Tata Trust initiative; Malayalam edition: StoryWeaver Community. Malayalam text archive · CC BY 4.0. The source wording and spelling are preserved; LangFastPro added the English translations, reading aid and learning notes. The source illustrations are not reused.

Related lessons