കഥകളിലൂടെ മലയാളം പഠിക്കാം.
Section 1: Malayalam Story
പൂമ്പാറ്റ / The Butterfly

ഒരു ദിവസം കിങ്ങിണി മോള്‍ മുറ്റത്ത് കളിക്കുകയായിരുന്നു. ചെടികള്‍ക്കിടയില്‍ അവള്‍ വളരെ ഭംഗിയുള്ള ഒരു പൂമ്പാറ്റയെ കണ്ടു!
അവള്‍ പൂമ്പാറ്റയുടെ അടുത്ത് ചെന്ന് ചോദിച്ചു.”പൂമ്പാറ്റെ, ഇത്ര ഭംഗിയുള്ള നീ എങ്ങനെ വന്നു? പറയൂ പൂമ്പാറ്റെ...”
“പറയാമല്ലോ!”
പൂമ്പാറ്റ അവളുടെ കഥ പറഞ്ഞു തുടങ്ങി.
“ഈ ചെടിയുടെ ഇലകളില്‍ എന്‍റെ അമ്മ ഒരു നാള്‍ കുറെ മുട്ടകള്‍ ഇട്ടു.
മുട്ട വിരിഞ്ഞു ഞാന്‍ ഒരു പുഴുവായി.
ഇലകള്‍ കഴിച്ചു ഞാന്‍ വളര്‍ന്നു.
കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഒരു കൂട് ഉണ്ടാക്കി അതിനുള്ളില്‍ ഞാന്‍ ഉറങ്ങി."
"ഉറക്കം തീര്‍ന്നപ്പോള്‍ എനിക്ക് ഭംഗിയുള്ള ചിറകുകള്‍ മുളച്ചു.
ഞാന്‍ കൂട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങി, പൂമ്പാറ്റയായ് പറന്നു.
അങ്ങനെയാണ് ഞാന്‍ ഇവിടെ വന്നത്. ഇനി ഞാന്‍ പൊയ്ക്കോട്ടേ കിങ്ങിണി മോളെ?”
എന്ന് പറഞ്ഞു പൂമ്പാറ്റ വര്‍ണ്ണ ചിറകുകള്‍ വീശി പറന്നു പോയി.
Section 2: Sentence-by-Sentence Translation
| # | Malayalam (മലയാളം) | English Translation |
|---|---|---|
| 1 | ഒരു ദിവസം കിങ്ങിണി മോള്‍ മുറ്റത്ത് കളിക്കുകയായിരുന്നു. | One day, little Kingini was playing in the courtyard. |
| 2 | ചെടികള്‍ക്കിടയില്‍ അവള്‍ വളരെ ഭംഗിയുള്ള ഒരു പൂമ്പാറ്റയെ കണ്ടു! | Among the plants, she spotted a very beautiful butterfly! |
| 3 | അവള്‍ പൂമ്പാറ്റയുടെ അടുത്ത് ചെന്ന് ചോദിച്ചു. | She went up to the butterfly and asked, |
| 4 | ”പൂമ്പാറ്റെ, ഇത്ര ഭംഗിയുള്ള നീ എങ്ങനെ വന്നു? | “Butterfly, you're so beautiful! How did you come to be? |
| 5 | പറയൂ പൂമ്പാറ്റെ...” | Tell me, butterfly…” |
| 6 | “പറയാമല്ലോ!” | “Of course I'll tell you!” |
| 7 | പൂമ്പാറ്റ അവളുടെ കഥ പറഞ്ഞു തുടങ്ങി. | The butterfly began her story. |
| 8 | “ഈ ചെടിയുടെ ഇലകളില്‍ എന്‍റെ അമ്മ ഒരു നാള്‍ കുറെ മുട്ടകള്‍ ഇട്ടു. | “One day, my mother laid some eggs on the leaves of this plant. |
| 9 | മുട്ട വിരിഞ്ഞു ഞാന്‍ ഒരു പുഴുവായി. | “I hatched from an egg as a caterpillar. |
| 10 | ഇലകള്‍ കഴിച്ചു ഞാന്‍ വളര്‍ന്നു. | “I ate leaves and grew. |
| 11 | കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഒരു കൂട് ഉണ്ടാക്കി അതിനുള്ളില്‍ ഞാന്‍ ഉറങ്ങി." | “After a few days, I made a little shelter and slept inside it.” |
| 12 | "ഉറക്കം തീര്‍ന്നപ്പോള്‍ എനിക്ക് ഭംഗിയുള്ള ചിറകുകള്‍ മുളച്ചു. | “When my sleep was over, I had grown beautiful wings. |
| 13 | ഞാന്‍ കൂട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങി, പൂമ്പാറ്റയായ് പറന്നു. | “I came out of my shelter and flew as a butterfly. |
| 14 | അങ്ങനെയാണ് ഞാന്‍ ഇവിടെ വന്നത്. | “That's how I came here. |
| 15 | ഇനി ഞാന്‍ പൊയ്ക്കോട്ടേ കിങ്ങിണി മോളെ?” | May I go now, little Kingini?” |
| 16 | എന്ന് പറഞ്ഞു പൂമ്പാറ്റ വര്‍ണ്ണ ചിറകുകള്‍ വീശി പറന്നു പോയി. | With that, the butterfly fluttered her colourful wings and flew away. |
Section 3: Vocabulary
പദങ്ങൾ / Useful words
ചില പദങ്ങൾ കഥയിൽ കാണുന്ന രൂപത്തിൽനിന്ന് വ്യത്യസ്തമായി അടിസ്ഥാനരൂപത്തിലാണ് നൽകിയിരിക്കുന്നത്.
Some entries use the word's base form rather than the ending found in the story. The Roman spellings are simple reading aids, not a precise pronunciation system.
| Malayalam (മലയാളം) | Transliteration | Part of Speech | English Meaning |
|---|---|---|---|
| പൂമ്പാറ്റ | poompatta | noun | butterfly |
| മുറ്റം | muttam | noun | courtyard |
| ചെടി | chedi | noun | plant |
| ഇല | ila | noun | leaf |
| അമ്മ | amma | noun | mother |
| മുട്ട | mutta | noun | egg |
| പുഴു | puzhu | noun | caterpillar in this story; also worm |
| കൂട് | koodu | noun | nest or shelter |
| ഉറക്കം | urakkam | noun | sleep |
| ചിറക് | chiraku | noun | wing |
| ഭംഗി | bhangi | noun | beauty |
| പറന്നു | parannu | verb | flew |
വായനക്കുറിപ്പ് / Reading note: In puzhu, zh represents Malayalam ഴ, a sound English spelling cannot show exactly. The simple spelling tt covers two different sounds here: റ്റ in muttam and ട്ട in mutta. For ട്ട, the tongue curls farther back. Read the Roman spelling together with the Malayalam letters.
Continue your Malayalam learning journey with this related lesson:
Source: പൂമ്പാറ്റ by Janaki Latha (© 2016), on StoryWeaver, CC BY 4.0. English translation and learning notes by LangFastPro.




