കഥകളിലൂടെ മലയാളം പഠിക്കാം.
Section 1: Malayalam Story
പൂവൻ കോഴിയും വജ്രക്കല്ലും — The Rooster and the Diamond

ഭക്ഷണം തേടി നിലം മാന്തുകയായിരുന്ന പൂവൻ കോഴിക്ക് കിട്ടിയത് ഒരു വജ്രക്കല്ലായിരുന്നു. ശോഭിക്കുന്ന രത്നത്തോട് പൂവൻ കോഴി പറഞ്ഞു
“എൻറെ ഉടമസ്ഥനായിരുന്നു നിന്നെ കണ്ടെടുത്തതെങ്കിൽ ഏറ്റവും മുന്തിയ സ്ഥാനം നിനക്ക് കല്പിക്കുമായിരുന്നു. എന്നാൽ എനിക്ക് നിന്നെ കൊണ്ട് ഒരു ഗുണവുമില്ല. ലോകത്തിലെ എല്ലാ വജ്രത്തെക്കാളും ഞാൻ വിലമതിക്കുന്നത് ഒരൊറ്റ നെൽക്കതിരിനെയാണ്.”
ഗുണപാഠം: മൂല്യമറിയുന്നവനേ അമൂല്യത കൽപ്പിക്കാനാവൂ.
Section 2: Sentence-by-Sentence Translation
| # | Malayalam (മലയാളം) | English Translation |
|---|---|---|
| 1 | ഭക്ഷണം തേടി നിലം മാന്തുകയായിരുന്ന പൂവൻ കോഴിക്ക് കിട്ടിയത് ഒരു വജ്രക്കല്ലായിരുന്നു. | A rooster scratching the ground for food found a diamond. |
| 2 | ശോഭിക്കുന്ന രത്നത്തോട് പൂവൻ കോഴി പറഞ്ഞു | The rooster said to the shining gem: |
| 3 | “എൻറെ ഉടമസ്ഥനായിരുന്നു നിന്നെ കണ്ടെടുത്തതെങ്കിൽ ഏറ്റവും മുന്തിയ സ്ഥാനം നിനക്ക് കല്പിക്കുമായിരുന്നു. | “If my owner had found you, he would have given you the highest place of honour. |
| 4 | എന്നാൽ എനിക്ക് നിന്നെ കൊണ്ട് ഒരു ഗുണവുമില്ല. | But you are of no use to me. |
| 5 | ലോകത്തിലെ എല്ലാ വജ്രത്തെക്കാളും ഞാൻ വിലമതിക്കുന്നത് ഒരൊറ്റ നെൽക്കതിരിനെയാണ്.” | I value a single ear of rice more than all the diamonds in the world.” |
| 6 | ഗുണപാഠം: മൂല്യമറിയുന്നവനേ അമൂല്യത കൽപ്പിക്കാനാവൂ. | Moral: Only someone who understands value can recognise what is precious. |
Section 3: Vocabulary
പദങ്ങൾ / Useful words
ചില പദങ്ങൾ കഥയിൽ കാണുന്ന രൂപത്തിൽനിന്ന് വ്യത്യസ്തമായി അടിസ്ഥാനരൂപത്തിലാണ് നൽകിയിരിക്കുന്നത്.
Some entries use the word’s base form rather than the ending found in the story. Roman spellings are simple reading aids.
| Malayalam (മലയാളം) | Transliteration | Part of Speech | English Meaning |
|---|---|---|---|
| ഭക്ഷണം | bhakshanam | noun | food |
| തേടുക | theduka | verb | to look for |
| നിലം | nilam | noun | ground |
| മാന്തുക | maanthuka | verb | to scratch; to scrape |
| പൂവൻ കോഴി | poovan kozhi | noun | rooster |
| വജ്രക്കല്ല് | vajrakkallu | noun | diamond |
| ശോഭിക്കുക | shobhikkuka | verb | to shine |
| രത്നം | rathnam | noun | gem |
| ഉടമസ്ഥൻ | udamasthan | noun | owner |
| കണ്ടെടുക്കുക | kandedukkuka | verb | to find; to discover |
| സ്ഥാനം | sthaanam | noun | place; position |
| ഗുണം | gunam | noun | use; benefit |
| ലോകം | lokam | noun | world |
| വിലമതിക്കുക | vilamathikkuka | verb | to value |
| നെൽക്കതിർ | nelkkathir | noun | ear of rice |
| മൂല്യം | moolyam | noun | value |
Continue your Malayalam learning journey with these related lessons:
Source: പൂവൻ കോഴിയും വജ്രക്കല്ലും, an Aesop fable in Malayalam by Wikisource contributors, based on George Fyler Townsend’s version, CC BY-SA 4.0. Malayalam wording retained; layout changed. English translation and learning notes by LangFastPro under the same licence.




