കഥകളിലൂടെ മലയാളം പഠിക്കാം.
Section 1: Malayalam Story
രണ്ടു ചങ്ങാതിമാരും ഒരു കരടിയും — Two Friends and a Bear

വനാന്തരത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന രണ്ടു സുഹൃത്തുക്കൾ പെട്ടെന്ന് ഒരു കരടിയുടെ മുന്നിൽ ചെന്നുപെട്ടു. ഒരുവൻ ഉടൻ തന്നെ എങ്ങനെയോ അടുത്തു കണ്ട ഒരു മരത്തിൽ കയറി പറ്റി. അത് സാധിക്കാതിരുന്ന രണ്ടാമൻ, മരച്ചുവട്ടിൽ ചത്തത് പോലെ മലർന്നു കിടന്നു.
അവന്റെ അടുക്കലെത്തിയ കരടി അവനെ മണപ്പിച്ചു നോക്കി. ശ്വാസം പോലും വിടാതെ അനങ്ങാതെ കിടന്ന അയാൾ ചത്തെന്നു കരുതി കരടി മടങ്ങി പോയി. കരടികൾ ശവം ഭക്ഷിക്കാറില്ലത്രെ.
കരടി പോയെന്നുറപ്പായപ്പോൾ മരത്തിൽ നിന്നിറങ്ങിയവൻ സുഹൃത്തിനോട് പരിഹാസപൂർവ്വം ചോദിച്ചു.
"അല്ലാ, കരടി നിന്റെ ചെവിയിൽ എന്തോ മന്ത്രിക്കുന്നത് കണ്ടല്ലോ. എന്താണവൻ നിന്നോട് പറഞ്ഞത്?"
മുടിനാരിഴയ്ക്ക് ജീവൻ തിരികെ കിട്ടിയ സുഹൃത്ത് പറഞ്ഞു "കരടി പറഞ്ഞത്" ആപത്ത് വരുമ്പോൾ ഉപേക്ഷിക്കുന്നവൻ ഒരിക്കലും സുഹൃത്തല്ല."
ഗുണപാഠം: ആപത്തിലും ഒപ്പം നിൽക്കുന്നവനേ യഥാർത്ഥ സുഹൃത്തായിരിക്കൂ
Section 2: Sentence-by-Sentence Translation
| # | Malayalam (മലയാളം) | English Translation |
|---|---|---|
| 1 | വനാന്തരത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന രണ്ടു സുഹൃത്തുക്കൾ പെട്ടെന്ന് ഒരു കരടിയുടെ മുന്നിൽ ചെന്നുപെട്ടു. | Two friends travelling through a forest suddenly came face to face with a bear. |
| 2 | ഒരുവൻ ഉടൻ തന്നെ എങ്ങനെയോ അടുത്തു കണ്ട ഒരു മരത്തിൽ കയറി പറ്റി. | One of them immediately managed to climb a nearby tree. |
| 3 | അത് സാധിക്കാതിരുന്ന രണ്ടാമൻ, മരച്ചുവട്ടിൽ ചത്തത് പോലെ മലർന്നു കിടന്നു. | The other, who could not do that, lay on his back at the foot of the tree as though he were dead. |
| 4 | അവന്റെ അടുക്കലെത്തിയ കരടി അവനെ മണപ്പിച്ചു നോക്കി. | The bear came up to him and sniffed him. |
| 5 | ശ്വാസം പോലും വിടാതെ അനങ്ങാതെ കിടന്ന അയാൾ ചത്തെന്നു കരുതി കരടി മടങ്ങി പോയി. | Since the man lay still without even breathing, the bear thought he was dead and went away. |
| 6 | കരടികൾ ശവം ഭക്ഷിക്കാറില്ലത്രെ. | Bears are said not to eat dead bodies. |
| 7 | കരടി പോയെന്നുറപ്പായപ്പോൾ മരത്തിൽ നിന്നിറങ്ങിയവൻ സുഹൃത്തിനോട് പരിഹാസപൂർവ്വം ചോദിച്ചു. | Once he was sure the bear had gone, the man climbed down from the tree and asked his friend mockingly: |
| 8 | "അല്ലാ, കരടി നിന്റെ ചെവിയിൽ എന്തോ മന്ത്രിക്കുന്നത് കണ്ടല്ലോ. | “Well, I saw the bear whispering something in your ear. |
| 9 | എന്താണവൻ നിന്നോട് പറഞ്ഞത്?" | What did he say to you?” |
| 10 | മുടിനാരിഴയ്ക്ക് ജീവൻ തിരികെ കിട്ടിയ സുഹൃത്ത് പറഞ്ഞു "കരടി പറഞ്ഞത്" ആപത്ത് വരുമ്പോൾ ഉപേക്ഷിക്കുന്നവൻ ഒരിക്കലും സുഹൃത്തല്ല." | The friend, who had escaped death by a hair’s breadth, replied, “The bear said that someone who abandons you when danger comes is never a friend.” |
| 11 | ഗുണപാഠം: ആപത്തിലും ഒപ്പം നിൽക്കുന്നവനേ യഥാർത്ഥ സുഹൃത്തായിരിക്കൂ | Moral: Only someone who stands by you even in danger is a true friend. |
Section 3: Vocabulary
പദങ്ങൾ / Useful words
ചില പദങ്ങൾ കഥയിൽ കാണുന്ന രൂപത്തിൽനിന്ന് വ്യത്യസ്തമായി അടിസ്ഥാനരൂപത്തിലാണ് നൽകിയിരിക്കുന്നത്.
Some entries use the word’s base form rather than the ending found in the story. Roman spellings are simple reading aids.
| Malayalam (മലയാളം) | Transliteration | Part of Speech | English Meaning |
|---|---|---|---|
| വനം | vanam | noun | forest |
| യാത്ര | yaathra | noun | journey |
| രണ്ട് | randu | number | two |
| സുഹൃത്ത് | suhruthu | noun | friend |
| ചങ്ങാതി | changaathi | noun | friend; companion |
| പെട്ടെന്ന് | pettennu | adverb | suddenly |
| കരടി | karadi | noun | bear |
| ഉടൻ | udan | adverb | immediately |
| മരം | maram | noun | tree |
| കയറുക | kayaruka | verb | to climb |
| മരച്ചുവട്ടിൽ | marachuvattil | adverbial phrase | at the foot of the tree |
| മലർന്നു കിടക്കുക | malarnnu kidakkuka | verb phrase | to lie on one’s back |
| മണപ്പിക്കുക | manappikkuka | verb | to sniff |
| ശ്വാസം | shwaasam | noun | breath |
| അനങ്ങുക | ananguka | verb | to move |
| മടങ്ങുക | madanguka | verb | to return; to go back |
| ചെവി | chevi | noun | ear |
| മന്ത്രിക്കുക | manthrikkuka | verb | to whisper |
| ജീവൻ | jeevan | noun | life |
| ആപത്ത് | aapathu | noun | danger |
| ഉപേക്ഷിക്കുക | upekshikkuka | verb | to abandon |
| യഥാർത്ഥ | yathaartha | adjective | true; genuine |
Continue your Malayalam learning journey with these related lessons:
Source: രണ്ടു ചങ്ങാതിമാരും ഒരു കരടിയും, an Aesop fable in Malayalam by Wikisource contributors, based on George Fyler Townsend’s version, CC BY-SA 4.0. Malayalam wording retained; layout changed. English translation and learning notes by LangFastPro under the same licence.




