കഥകളിലൂടെ മലയാളം പഠിക്കാം.
Section 1: Malayalam Story
രേണുവിന്റെ തത്തമ്മ — Renu’s Parrot

രേണുവിനു സ്കൂൾ അവധി തുടങ്ങി. സ്കൂളിൽ ആയിരുന്നെങ്കിൽ നിറച്ച് കൂട്ടുകാരുള്ള രേണുവിനു വീട്ടിൽ കളിക്കാൻ ആരുമില്ല.
അച്ഛന്റെ കൂടെ കൂടാമെന്ന് കരുതി യോഗ ചെയ്തപ്പോൾ തലയും കുത്തി താഴെ.
അമ്മയുടെ വയറ്റിൽ കുഞ്ഞുവാവ ഉള്ളത് കൊണ്ട് അമ്മക്ക് രേണുവിനൊപ്പം കളിക്കാൻ വയ്യാ. വാവ ഒന്നു വേഗം വന്നിരുന്നെങ്കിൽ എന്ത് രസമായിരുന്നു
മനോജ് അങ്കിൾ രേണുവിനു ഒരു തത്തയെ വാങ്ങി കൊണ്ടുവന്നു. അച്ഛനും അമ്മക്കും കൂട്ടിലിട്ട് ജീവികളെ വളർത്താൻ ഇഷ്ടമില്ലാ. പക്ഷെ രേണു നിർബന്ധം പിടിച്ചു.
രേണുവിനു സന്തോഷമായി. തത്തമ്മയെ പൊന്നൂ എന്ന് വിളിക്കാമെന്ന് രേണു പറഞ്ഞു. പൊന്നുവിനു "ഹലോ" എന്ന് പറയാൻ അറിയാം.
അതോടെ മുഴുവൻ സമയവും രേണു പൊന്നുവിന്റെ ഒപ്പമായി. പൊന്നുവിനെ പാട്ടൊക്കെ പഠിപ്പിക്കാൻ ശ്രമിച്ചിട്ടും പൊന്നു ഹലോ"യെന്ന് മാത്രം പറഞ്ഞു.
ഒരു ദിവസം രേണുവിന്റെ ഫ്രണ്ട് അഞ്ജുവിന്റെ പിറന്നാൾ ആയിരുന്നു. രേണു പോയി വന്നപ്പോൾ ഒരു കഷ്ണം കേക്ക് പൊന്നുവിനായി കൊണ്ടുവന്നു.
രേണു വീട്ടിൽ എത്തിയപ്പോൾ പൊന്നുവിനെ കണ്ടില്ല. അമ്മ പറഞ്ഞു അച്ഛൻ പൊന്നുവിനെ പുറത്ത് കൊണ്ടുപോയി എന്ന്.
പൊന്നുവിനേയും കൊണ്ട് അച്ഛൻ വന്നു. പാവം പൊന്നുവിനും കുറച്ച് ശുദ്ധവായു കിട്ടട്ടെ എന്ന് അച്ഛൻ പറഞ്ഞു.
അന്നൊരിക്കൽ മുറ്റത്തെ മരക്കൊമ്പിൽ കുറെ തത്തമ്മകൾ വന്നു. ഒച്ചയുണ്ടാക്കി അവ അവിടൊക്കെ പറന്നു.
പൊന്നു അവയുടെ ശബ്ദം കേട്ടതോടെ കൂട്ടിൽ കിടന്ന് ചിറകടിച്ചു കരഞ്ഞു തുടങ്ങി.
അവ പറന്നു പോയതോടെ പൊന്നു സങ്കടത്തോടെ കൂട്ടിൽ ഇരുന്നു. രേണുവിനും സങ്കടം തോന്നി.
പിറ്റേന്ന് സ്കൂൾ തുറന്നു. രേണു കൂട്ടുകാർക്കൊപ്പം കളിച്ചു രസിച്ചു. സ്കൂൾ ഗ്രൌണ്ടിലെ മരത്തിൽ ഒത്തിരി കിളികൾ ഉണ്ടായിരുന്നു.
സ്കൂളിൽ നിന്നും മടങ്ങി വന്ന രേണു കൂട്ടിൽ ഒറ്റക്കിരിക്കുന്ന പൊന്നുവിനെ കണ്ടു.
കൂട്ടുകാർക്ക് ഒപ്പം കളിക്കാൻ എത്ര രസമാണെന്ന് ചിന്തിച്ച രേണു പൊന്നുവിന്റെ കൂടിന്റെ വാതിൽ തുറന്ന് പൊന്നുവിനോട് പൊയ്ക്കോളൂ എന്നു പറഞ്ഞു.
രേണുവിനോട് "ഹലോ" എന്ന് പറഞ്ഞിട്ട് പൊന്നു കൂട്ടുകാരുടെ അടുത്തേക്ക് പറന്നു പറന്നു പോയി. രേണുവിനും സന്തോഷമായി.
Section 2: Sentence-by-Sentence Translation
| # | Malayalam (മലയാളം) | English Translation |
|---|---|---|
| 1 | രേണുവിനു സ്കൂൾ അവധി തുടങ്ങി. | Renu's school holidays began. |
| 2 | സ്കൂളിൽ ആയിരുന്നെങ്കിൽ നിറച്ച് കൂട്ടുകാരുള്ള രേണുവിനു വീട്ടിൽ കളിക്കാൻ ആരുമില്ല. | Renu, who had plenty of friends at school, had no one to play with at home. |
| 3 | അച്ഛന്റെ കൂടെ കൂടാമെന്ന് കരുതി യോഗ ചെയ്തപ്പോൾ തലയും കുത്തി താഴെ. | Hoping to join her father, she tried yoga and fell headfirst. |
| 4 | അമ്മയുടെ വയറ്റിൽ കുഞ്ഞുവാവ ഉള്ളത് കൊണ്ട് അമ്മക്ക് രേണുവിനൊപ്പം കളിക്കാൻ വയ്യാ. | Her mother could not play with Renu because she had a baby in her tummy. |
| 5 | വാവ ഒന്നു വേഗം വന്നിരുന്നെങ്കിൽ എന്ത് രസമായിരുന്നു | How lovely it would be if the baby came soon! |
| 6 | മനോജ് അങ്കിൾ രേണുവിനു ഒരു തത്തയെ വാങ്ങി കൊണ്ടുവന്നു. | Uncle Manoj bought a parrot for Renu. |
| 7 | അച്ഛനും അമ്മക്കും കൂട്ടിലിട്ട് ജീവികളെ വളർത്താൻ ഇഷ്ടമില്ലാ. | Her father and mother did not like keeping living creatures in cages. |
| 8 | പക്ഷെ രേണു നിർബന്ധം പിടിച്ചു. | But Renu insisted. |
| 9 | രേണുവിനു സന്തോഷമായി. | Renu was happy. |
| 10 | തത്തമ്മയെ പൊന്നൂ എന്ന് വിളിക്കാമെന്ന് രേണു പറഞ്ഞു. | Renu said they could call the parrot Ponnu. |
| 11 | പൊന്നുവിനു "ഹലോ" എന്ന് പറയാൻ അറിയാം. | Ponnu knew how to say ‘hello’. |
| 12 | അതോടെ മുഴുവൻ സമയവും രേണു പൊന്നുവിന്റെ ഒപ്പമായി. | From then on, Renu spent all her time with Ponnu. |
| 13 | പൊന്നുവിനെ പാട്ടൊക്കെ പഠിപ്പിക്കാൻ ശ്രമിച്ചിട്ടും പൊന്നു ഹലോ"യെന്ന് മാത്രം പറഞ്ഞു. | Although she tried to teach Ponnu songs, Ponnu only said ‘hello’. |
| 14 | ഒരു ദിവസം രേണുവിന്റെ ഫ്രണ്ട് അഞ്ജുവിന്റെ പിറന്നാൾ ആയിരുന്നു. | One day, it was the birthday of Renu's friend Anju. |
| 15 | രേണു പോയി വന്നപ്പോൾ ഒരു കഷ്ണം കേക്ക് പൊന്നുവിനായി കൊണ്ടുവന്നു. | When Renu returned, she brought a piece of cake for Ponnu. |
| 16 | രേണു വീട്ടിൽ എത്തിയപ്പോൾ പൊന്നുവിനെ കണ്ടില്ല. | When Renu reached home, she could not find Ponnu. |
| 17 | അമ്മ പറഞ്ഞു അച്ഛൻ പൊന്നുവിനെ പുറത്ത് കൊണ്ടുപോയി എന്ന്. | Her mother said that her father had taken Ponnu outside. |
| 18 | പൊന്നുവിനേയും കൊണ്ട് അച്ഛൻ വന്നു. | Her father returned with Ponnu. |
| 19 | പാവം പൊന്നുവിനും കുറച്ച് ശുദ്ധവായു കിട്ടട്ടെ എന്ന് അച്ഛൻ പറഞ്ഞു. | Her father said that poor Ponnu should get some fresh air too. |
| 20 | അന്നൊരിക്കൽ മുറ്റത്തെ മരക്കൊമ്പിൽ കുറെ തത്തമ്മകൾ വന്നു. | One day, some parrots came to a branch of the tree in the yard. |
| 21 | ഒച്ചയുണ്ടാക്കി അവ അവിടൊക്കെ പറന്നു. | They made a noise and flew about there. |
| 22 | പൊന്നു അവയുടെ ശബ്ദം കേട്ടതോടെ കൂട്ടിൽ കിടന്ന് ചിറകടിച്ചു കരഞ്ഞു തുടങ്ങി. | As soon as Ponnu heard their voices, she began flapping her wings and crying in her cage. |
| 23 | അവ പറന്നു പോയതോടെ പൊന്നു സങ്കടത്തോടെ കൂട്ടിൽ ഇരുന്നു. | When they flew away, Ponnu sat sadly in her cage. |
| 24 | രേണുവിനും സങ്കടം തോന്നി. | Renu felt sad too. |
| 25 | പിറ്റേന്ന് സ്കൂൾ തുറന്നു. | School reopened the next day. |
| 26 | രേണു കൂട്ടുകാർക്കൊപ്പം കളിച്ചു രസിച്ചു. | Renu had fun playing with her friends. |
| 27 | സ്കൂൾ ഗ്രൌണ്ടിലെ മരത്തിൽ ഒത്തിരി കിളികൾ ഉണ്ടായിരുന്നു. | There were lots of birds in the tree in the school grounds. |
| 28 | സ്കൂളിൽ നിന്നും മടങ്ങി വന്ന രേണു കൂട്ടിൽ ഒറ്റക്കിരിക്കുന്ന പൊന്നുവിനെ കണ്ടു. | Returning from school, Renu saw Ponnu sitting alone in her cage. |
| 29 | കൂട്ടുകാർക്ക് ഒപ്പം കളിക്കാൻ എത്ര രസമാണെന്ന് ചിന്തിച്ച രേണു പൊന്നുവിന്റെ കൂടിന്റെ വാതിൽ തുറന്ന് പൊന്നുവിനോട് പൊയ്ക്കോളൂ എന്നു പറഞ്ഞു. | Thinking how much fun it was to play with friends, Renu opened the door of Ponnu's cage and told Ponnu to go. |
| 30 | രേണുവിനോട് "ഹലോ" എന്ന് പറഞ്ഞിട്ട് പൊന്നു കൂട്ടുകാരുടെ അടുത്തേക്ക് പറന്നു പറന്നു പോയി. | After saying ‘hello’ to Renu, Ponnu flew off to her friends. |
| 31 | രേണുവിനും സന്തോഷമായി. | Renu was happy too. |
Section 3: Vocabulary
ചില വാക്കുകൾ അടിസ്ഥാനരൂപത്തിലാണ് കൊടുത്തിരിക്കുന്നത്. Some entries use the base form rather than the form in the story.
| Malayalam (മലയാളം) | English letters | Part of Speech | English Meaning |
|---|---|---|---|
| അവധി | avadhi | Noun | holiday |
| കൂട്ടുകാർ | koottukaar | Noun | friends |
| വീട്ടിൽ | veettil | Noun (locative) | at home |
| കളിക്കാൻ | kalikkaan | Verb (infinitive) | to play |
| കുഞ്ഞുവാവ | kunjuvaava | Noun | little baby |
| തത്ത | thaththa | Noun | parrot |
| കൂട്ടിൽ | koottil | Noun (locative) | in a cage |
| വളർത്താൻ | valarththaan | Verb (infinitive) | to raise; to keep as a pet |
| നിർബന്ധം പിടിച്ചു | nirbandham pidichchu | Verb phrase | insisted |
| സന്തോഷമായി | santhoshamaayi | Verb phrase | became happy |
| പിറന്നാൾ | pirannaal | Noun | birthday |
| കഷ്ണം | kashnam | Noun | piece |
| ശുദ്ധവായു | shuddhavaayu | Noun | fresh air |
| മരക്കൊമ്പിൽ | marakkompil | Noun (locative) | on a tree branch |
| ചിറകടിച്ചു | chirakadichchu | Verb | flapped wings |
| സങ്കടത്തോടെ | sankadaththode | Adverbial phrase | sadly |
| കിളികൾ | kilikal | Noun | birds |
| വാതിൽ | vaathil | Noun | door |
| പറന്നു | parannu | Verb | flew |
Reading tip: zh in muzhuvan represents ഴ. The doubled tt in koottil (കൂട്ടിൽ) and muttam (മുറ്റം) represents two different Malayalam sounds; listen to the narration and compare the letters.
Source: രേണുവിന്റെ തത്തമ്മ, Malayalam translation by Priya G of Anupa Lal’s Reeti and Mithu, originally published by Pratham Books. Text edition: Global ASP / StoryWeaver, CC BY 4.0. English translation, Roman reading aid, learning notes and audio narration added by LangFastPro.




