പൂച്ചക്കാരു മണികെട്ടും? — Who Will Bell the Cat?

LangFastPro Editorial Team's avatar
Lesson prepared byLangFastPro Editorial Team
More

കഥകളിലൂടെ മലയാളം പഠിക്കാം.


Section 1: Malayalam Story

പൂച്ചക്കാരു മണികെട്ടും? / Who Will Bell the Cat?

മണിയുമായി നിൽക്കുന്ന ചുണ്ടെലിയെ മറ്റു ചുണ്ടെലികൾ ശ്രദ്ധിക്കുന്നു; അകലെ ഒരു പൂച്ച കിടക്കുന്നു / Mice listen to a young mouse holding a bell, while a cat rests in the distance

Listen to the story0:00 / 0:00

തങ്ങളുടെ പൊതുശത്രുവായ പൂച്ചയെ എങ്ങനെയൊക്കെ കബളിപ്പിച്ച് രക്ഷപ്പെടാം എന്നതിനെപ്പറ്റി ആലോചിക്കാൻ ചുണ്ടെലികൾ പണ്ട് ഒരു മഹാസമ്മേളനം വിളിച്ചുചേർത്തു. പലരും പല അഭിപ്രായങ്ങളും പറഞ്ഞെങ്കിലും ഒന്നും തന്നെ ആർക്കും സ്വീകാര്യമായില്ല. അവസാനം ചെറുപ്പക്കാരനായ ഒരു ചുണ്ടെലി എഴുന്നേറ്റുനിന്നു പറഞ്ഞു:

"നിങ്ങൾ നടപ്പാക്കാൻ തയ്യാറാണെങ്കിൽ നമ്മുടെ സുരക്ഷിതത്വത്തിന്നുതകുന്ന ഒരാശയം ഞാൻ നിർദ്ദേശിക്കാം. പാത്തും പതുങ്ങിയുമാണല്ലോ പൂച്ച നമ്മെ ഉപദ്രവിക്കുന്നത്. പൂച്ചയുടെ കഴുത്തിൽ ഒരു മണി കെട്ടുകയാണെങ്കിൽ അവൾ അടുത്തുള്ളപ്പോഴെല്ലാം അതു്‌ കിലുങ്ങി നമുക്കു്‌ രക്ഷപ്പെടാനുള്ള മുന്നറിയിപ്പു ലഭിക്കും."

സദസ്സ് കൈയ്യടിച്ചു നിർദ്ദേശം അംഗീകരിക്കാനൊരുങ്ങവേ ഒരു വയസ്സൻ ചുണ്ടെലി ചോദിച്ചു: "സംഗതി കൊള്ളാം, പക്ഷെ എനിക്കൊരു സംശയം - പൂച്ചക്കാരു മണികെട്ടും?" എല്ലാവരും പരസ്പരം നോക്കിയെങ്കിലും ആരും മുന്നോട്ടു്‌ വന്നില്ല.

ഗുണപാഠം: അസാദ്ധ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുക വളരെ എളുപ്പമാണു്‌.


Section 2: Sentence-by-Sentence Translation

#Malayalam (മലയാളം)English Translation
1തങ്ങളുടെ പൊതുശത്രുവായ പൂച്ചയെ എങ്ങനെയൊക്കെ കബളിപ്പിച്ച് രക്ഷപ്പെടാം എന്നതിനെപ്പറ്റി ആലോചിക്കാൻ ചുണ്ടെലികൾ പണ്ട് ഒരു മഹാസമ്മേളനം വിളിച്ചുചേർത്തു.Long ago, the mice called a grand meeting to discuss how they could outwit their common enemy, the cat, and escape.
2പലരും പല അഭിപ്രായങ്ങളും പറഞ്ഞെങ്കിലും ഒന്നും തന്നെ ആർക്കും സ്വീകാര്യമായില്ല.Many mice offered different suggestions, but none was acceptable to anyone.
3അവസാനം ചെറുപ്പക്കാരനായ ഒരു ചുണ്ടെലി എഴുന്നേറ്റുനിന്നു പറഞ്ഞു:At last, a young mouse stood up and said:
4"നിങ്ങൾ നടപ്പാക്കാൻ തയ്യാറാണെങ്കിൽ നമ്മുടെ സുരക്ഷിതത്വത്തിന്നുതകുന്ന ഒരാശയം ഞാൻ നിർദ്ദേശിക്കാം.“If you are willing to put it into practice, I can suggest an idea that will help keep us safe.
5പാത്തും പതുങ്ങിയുമാണല്ലോ പൂച്ച നമ്മെ ഉപദ്രവിക്കുന്നത്.The cat harms us by sneaking up on us, after all.
6പൂച്ചയുടെ കഴുത്തിൽ ഒരു മണി കെട്ടുകയാണെങ്കിൽ അവൾ അടുത്തുള്ളപ്പോഴെല്ലാം അതു്‌ കിലുങ്ങി നമുക്കു്‌ രക്ഷപ്പെടാനുള്ള മുന്നറിയിപ്പു ലഭിക്കും."If we tie a bell around her neck, it will ring whenever she is nearby and give us a warning so we can escape.”
7സദസ്സ് കൈയ്യടിച്ചു നിർദ്ദേശം അംഗീകരിക്കാനൊരുങ്ങവേ ഒരു വയസ്സൻ ചുണ്ടെലി ചോദിച്ചു:As the gathering applauded and was about to approve the suggestion, an old mouse asked:
8"സംഗതി കൊള്ളാം, പക്ഷെ എനിക്കൊരു സംശയം - പൂച്ചക്കാരു മണികെട്ടും?"“That sounds good, but I have a question: who will tie the bell on the cat?”
9എല്ലാവരും പരസ്പരം നോക്കിയെങ്കിലും ആരും മുന്നോട്ടു്‌ വന്നില്ല.Everyone looked at one another, but no one came forward.
10ഗുണപാഠം: അസാദ്ധ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുക വളരെ എളുപ്പമാണു്‌.Moral: It is very easy to suggest impossible solutions.

Section 3: Vocabulary

പദങ്ങൾ / Useful words

ചില പദങ്ങൾ കഥയിൽ കാണുന്ന രൂപത്തിൽനിന്ന് വ്യത്യസ്തമായി അടിസ്ഥാനരൂപത്തിലാണ് നൽകിയിരിക്കുന്നത്.

Some entries use the word's base form rather than the ending found in the story. The Roman spellings are simple reading aids, not a precise pronunciation system.

Malayalam (മലയാളം)TransliterationPart of SpeechEnglish Meaning
പൂച്ചpoochanouncat
ചുണ്ടെലിchundelinounmouse
പൊതുശത്രുpothushathrunouncommon enemy
രക്ഷപ്പെടുകrakshappedukaverbto escape
ആലോചിക്കുകaalochikkukaverbto think about; to consider
മഹാസമ്മേളനംmahaasammelanamnoungrand gathering
അഭിപ്രായംabhipraayamnounopinion; suggestion
ആശയംaashayamnounidea
നടപ്പാക്കുകnadappaakkukaverbto put into practice
കഴുത്ത്kazhuthunounneck
മണിmaninounbell
കെട്ടുകkettukaverbto tie
കിലുങ്ങുകkilungukaverbto ring; to jingle
മുന്നറിയിപ്പ്munnariyippunounwarning
സദസ്സ്sadassunoungathering; audience
നിർദ്ദേശംnirdeshamnounsuggestion; proposal
സംശയംsamshayamnoundoubt; question
പരസ്പരംparasparamadverbat one another; mutually
അസാദ്ധ്യമായasaadhyamaayaadjectiveimpossible
പരിഹാരംparihaaramnounsolution

വായനക്കുറിപ്പ് / Reading note: In kazhuthu, zh represents Malayalam ഴ, a sound English spelling cannot show exactly. The simple spelling n covers different sounds in mani (മണി) and nirdesham (നിർദ്ദേശം): for ണ in mani, curl the tongue back; for ന in nirdesham, place it near the upper teeth.


Continue your Malayalam learning journey with these related lessons:

Source: പൂച്ചക്കാരു മണികെട്ടും?, an Aesop fable in Malayalam by Wikisource contributors, based on George Fyler Townsend's version, CC BY-SA 4.0. Malayalam text unchanged; English translation and learning notes by LangFastPro under the same licence.

Related lessons